പനാജി: മൃതദേഹം കണ്ടെത്താനും വീണ്ടെടുക്കാനും ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്‌റ്റർ സഹായത്തിനെത്തി. കേപ് രാമയിലെ തീരപ്രദേശത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ മൃതദേഹം വീണ്ടെടുക്കാൻ വാഹനങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് നേവൽ എയർ സ്റ്റേഷൻ ഐഎൻഎസ് ഹൻസയിൽ നിന്നുള്ള ഒരു നൂതന ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) സഹായത്തിനെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൃതദേഹം ഹെലികോപ്‌റ്ററിലെ ബാസ്‌കറ്റിലേക്ക് മാറ്റിയത്. ശേഷം പ്രാദേശിക അധികാരികൾക്ക് കൈമാറുന്നതിനായി സമീപത്തുള്ള മലഞ്ചെരിവിലെത്തിച്ചു. ഈ മാസം 19 ന് മത്സ്യബന്ധനം നടത്തുന്നതിനിടെ മുങ്ങിമരിച്ച ഖോല സ്വദേശിയായ ആൺകുട്ടിയുടെ മൃതദേഹമാണ് പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്. കേപ് രാമക്കടുത്തുള്ള ഡാബോലിം വിമാനത്താവളത്തിൽ നിന്ന് 35 കിലോമീറ്റർ തെക്ക് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വീണ്ടെടുക്കാൻ സാധിച്ചില്ല; സഹായവുമായി ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്‌റ്റർ - ഹെലികോപ്‌റ്റർ
പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ മൃതദേഹം വീണ്ടെടുക്കാൻ വാഹനങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് നേവൽ എയർ സ്റ്റേഷൻ ഐഎൻഎസ് ഹൻസയിൽ നിന്നുള്ള ഒരു നൂതന ലൈറ്റ് ഹെലികോപ്റ്റർ സഹായത്തിനെത്തിയത്.