ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ പൂഞ്ച് ജില്ലയിലെ തീവ്രവാദി ഒളിത്താവളത്തില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷ സേന കണ്ടെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രാദേശിക പൊലീസും, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും (എസ്‌ഒജി) സംയുക്തമായി നടത്തിയ പരിശോധനയിലാണ് പൂഞ്ചിലെ കുനയിൻ പ്രദേശത്തെ ഒളിത്താവളം കണ്ടെത്തിയത്. തിരച്ചിലിനിടെ ചൈനീസ് തോക്ക്, എകെ 74, പിസ്റ്റല്‍ മാഗസിൻ എന്നിവ ഒളിത്താവളത്തില്‍ നിന്ന് കണ്ടെടുത്തതായി പൂഞ്ച് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) രമേഷ് ആംഗ്രൽ പറഞ്ഞു. പൂഞ്ച് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
ജമ്മു കശ്‌മീരില്‍ തീവ്രവാദി ഒളിത്താവളം കണ്ടെത്തി; ആയുധങ്ങൾ പിടിച്ചെടുത്തു - ആയുധങ്ങൾ പിടിച്ചെടുത്തു
തിരച്ചിലിനിടെ ചൈനീസ് തോക്ക്, എകെ 74, പിസ്റ്റല്‍ മാഗസിൻ എന്നിവ ഒളിത്താവളത്തില്‍ നിന്ന് കണ്ടെടുത്തു.