ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ശ്രീനഗറിലും ന്യൂഡൽഹിയിലും രണ്ടാം ദിവസവും എൻഐഎ റെയ്‌ഡുകൾ തുടരുന്നു. ഒമ്പത് പ്രദേശങ്ങളിലാണ് എൻഐഎ റെയ്‌ഡുകൾ നടക്കുന്നത്. ഫലാം ഇ ആം ട്രസ്റ്റ്, ചാരിറ്റി അലയൻസ്, ഹ്യുമൻ വെൽഫയർ ഫൗണ്ടേഷൻ, ജെകെ യത്തീം ഫൗണ്ടേഷൻ, സാൽവേഷൻ മൂവ്മെന്‍റ് ആന്‍റ് ജമ്മു കശ്‌മീർ വോയ്‌സ് ഓഫ് വിക്‌റ്റിംസ് തുടങ്ങിയ എൻജിഒകളിലും ട്രസ്റ്റുകളിലുമാണ് റെയ്‌ഡ് നടക്കുന്നത്. ഇന്നലെ ശ്രീനഗറിലെയും ബന്ധിപോറയിലെയും പത്തിടങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു.
കൂടുതൽ വായിക്കാൻ:ശ്രീനഗറിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി
കേസുമായി ബന്ധപ്പെട്ട് ഇന്നലെ ബെംഗളുരുവിലും എൻഐഎ റെയ്‌ഡ് നടന്നിരുന്നു. ചില എൻജിഒകൾ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഫണ്ട് സ്വരൂപിക്കുകയും ഈ പണം ജമ്മു കശ്‌മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന കേസിനെ തുടർന്നാണ് റെയ്‌ഡ്. ഐപിസിയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.