ETV Bharat / bharat

സ്‌പെക്ട്രം ലേലത്തിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്

കടുത്ത പ്രതിസന്ധിയിലൂടെയാണ് ടെലികോം കമ്പനികള്‍ കടന്നു പോകുന്നതെന്ന് കബില്‍ സിബല്‍.

Telecom companies are in deep trouble  spectrum auction will not help in raising funds  says Kapil Sibal  സ്‌പെക്ട്രം ലേലം  ടെലികോം കമ്പനികള്‍  കോണ്‍ഗ്രസ്
സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ശേഷിയില്ലെന്ന് കോണ്‍ഗ്രസ്
author img

By

Published : Apr 26, 2020, 1:21 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ വിമര്‍ശിച്ച് പ്രതിപക്ഷം. ടെലികോം കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും അവര്‍ക്കിപ്പോള്‍ സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാനുള്ള ശേഷിയുണ്ടാവില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബില്‍ പറഞ്ഞു. വോഡഫോണ്‍ 30 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഐഡിയ, എയര്‍സെല്‍ കമ്പനികളുടെ അവസ്ഥയും സമാനമാണ്. എന്നാല്‍ കോടതി വിധിയനുസരിച്ച് കുടിശികയിനത്തിലുള്ള 1.47 ലക്ഷം കോടി രൂപ അടയ്‌ക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിയര്‍നെസ് അലവന്‍സും ഡിയര്‍നെസ് റിലീസും വര്‍ധിപ്പിക്കുന്നത് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. കൊവിഡ്‌ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെമേല്‍ ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി മനുഷ്യത്വരഹിതവും വിവേകശൂന്യവുമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.