തെലങ്കാന: രാജ്യ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം വീടുകളിലേക്ക് മടങ്ങാനാകാതെ ഒരു കൂട്ടം ആളുകൾ. ജനഗാമ ജില്ലയിലെ വേലേരു മണ്ഡൽ സ്വദേശികളായ കുറപതി ശ്രീനിവാസും ബന്ധുക്കളുമാണ് അടുത്ത ബന്ധുവായ ബീരയ്യ ലക്ഷ്മിയുടെ മകളുടെ കല്യാണത്തിനായി മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിലേക്ക് പോയത്. മാർച്ച് 23 ന് ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചെങ്കിലും മാർച്ച് 22ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. അധികാരികളോട് സഹായം അഭ്യർഥിച്ചു. തിരിച്ച് എത്തിയാൽ വീടുകളിൽ തന്നെ ക്വാറന്‍റെനിൽ തുടരാമെന്ന് അവർ അറിയിച്ചു.
മറ്റൊരു കുടുംബം ഗുജറാത്തിലെ സൂറത്തിൽ നടന്ന വിവാഹച്ചടങ്ങിലേക്ക് സംഘം മണ്ഡൽ, ഗവിചാർല ഗ്രാമം, ഷാപൂർ, രാമചന്ദ്രപുരം, അനന്തരം, ബോളിംഗ്‌കുട്ട് എന്നിവിടങ്ങളിൽ നിന്ന് ബന്ധുക്കളെ ക്ഷണിച്ചു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാനാകാതെ 22 ആളുകളും ഒരു മുറിയിൽ കഴിഞ്ഞ് വരികയാണ്