ഹൈദരാബാദ്: ഗാന്ധി ആശുപത്രിയിൽ ഡോക്‌ടർമാർക്ക് നേരെയുണ്ടായ അക്രമത്തെ അപലപിച്ച് ആരോഗ്യ മന്ത്രി ഈതാല രാജേന്ദ്ര. അക്രമികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്‌ടർമാരും ആരോഗ്യ പ്രവർത്തകരും ജനങ്ങള്‍ക്ക് വേണ്ടിയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള കേസുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് രോഗിയുടെ മരണത്തിനെ തുടർന്ന് രോഗിയുടെ വീട്ടുകാർ ഡോക്‌ടർമാരെ ആക്രമിക്കുകയായിരുന്നു.
ഗാന്ധി ആശുപത്രിയിലെ ആക്രമണം; അപലപിച്ച് ആരോഗ്യമന്ത്രി - കൊറോണ
കൊവിഡ് രോഗി മരിച്ചതിനെ തുടർന്ന് രോഗിയുടെ വീട്ടുകാർ ചികിത്സിച്ച ഡോക്‌ടർമാരെ ആക്രമിക്കുകയായിരുന്നു.
![ഗാന്ധി ആശുപത്രിയിലെ ആക്രമണം; അപലപിച്ച് ആരോഗ്യമന്ത്രി Health Minister Telangana Gandhi Hospital COVID-19 attack on health workers ഹൈദരാബാദ് ഗാന്ധി ആശുപത്രി ആരോഗ്യ മന്ത്രി ഈതാല രാജേന്ദ്ര കൊറോണ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6641402-204-6641402-1585890519732.jpg?imwidth=3840)