ETV Bharat / bharat

ബിജെപി നേതാവിന്‍റെ മകൻ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്

author img

By

Published : Dec 2, 2019, 9:39 AM IST

ഞായറാഴ്ച പുലർച്ചെ നഗരത്തിലെ ഹോട്ടലിൽവച്ചാണ് സംഭവം. തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് ഇത്തരത്തിലൊരു ആരോപണം ഉയർത്തുന്നതെന്ന്  ആശിഷ്  ഗൗഡ ആരോപിച്ചു

ബിജെപി നേതാവിന്‍റെ മകൻ അപമാനിക്കാൻ ശ്രമിച്ചു  തെലുങ്ക് മോഡൽ  Telangan  തെലങ്കാന  ഹൈദരബാദ്  പീഡിപ്പിച്ച് കെലപ്പെടുത്തി  Latest malayalm news updates  latest news updates malayalm
ബിജെപി നേതാവിന്‍റെ മകൻ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി തെലുങ്ക് മോഡൽ

ഹൈദരാബാദ്: മോഡലിനെ അപമാനിച്ച കുറ്റത്തിന് ബിജെപി നേതാവിന്‍റെ മകന്‍റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ബിജെപി നേതാവും മുൻ എം‌എൽ‌എയുമായ നന്ദേശ്വർ ഗൗഡയുടെ മകൻ ആശിഷ് ഗൗഡയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച പുലർച്ചെ നഗരത്തിലെ ഹോട്ടലിൽവച്ചാണ് സംഭവം. ഇരുപത്തിയേഴുകാരിയായ തെലുങ്ക് നടിയും മേഡലുമായ യുവതിയും സുഹൃത്തുക്കളും ഹോട്ടലിൽ എത്തുകയും ഈ സമയം അവിടെ ഉണ്ടായിരുന്ന ആശിഷ് ഗൗഡയും സുഹൃത്തുക്കളും യുവതികളോട് മോശമായി പെരുമാറുകയും മോശം ഭാഷയിൽ സംസാരിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

എന്നാൽ തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് ഇത്തരത്തിലൊരു ആരോപണം ഉയർത്തുന്നതെന്ന് ആശിഷ് ഗൗഡ ആരോപിച്ചു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 354, 50 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഹൈദരാബാദില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം. മൃഗ ഡോക്ടറെ പീഡിപ്പിച്ച് കെലപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു യുവതിയുടെ മൃതദേഹവും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ശക്തമായ പ്രതിഷേധങ്ങളാണ് വിവധി സംഘടനകളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഹൈദരാബാദില്‍ നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.