ഹൈദരാബാദ്: സംസ്ഥാനത്ത് 2,381 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.81ലക്ഷമായി ഉയർന്നു. ഇന്നലെ 10 പേർ കൂടെ മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 1080 ആയി. മരണ നിരക്ക് 1.58ൽ നിന്ന് 0.59 ശതമാനമായി കുറഞ്ഞു. തലസ്ഥാന നഗരമായ ഹൈദരാബാദിൽ മാത്രം 386 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 30,387 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളത്. രോഗമുക്തി നിരക്ക് 82.67 ശതമാനമായി ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 81.71 ശതമാനമാണ്. ദശലക്ഷത്തിൽ ഒരാൾക്ക് എന്ന നിരക്കിൽ 57,621 കൊവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതുവരെ 27.41ലക്ഷം കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്.
തെലങ്കാനയിൽ 2,381 പേർക്ക് കൂടി കൊവിഡ് - covid deaths
10 പേർ കൂടെ മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 1080 ആയി. രോഗമുക്തി നിരക്ക് 82.67 ശതമാനമായി ഉയർന്നു