ETV Bharat / bharat

തെലങ്കാനയിൽ എത്തിയ ഇന്തോനേഷ്യക്കാർക്കെതിരെ കേസെടുത്തു - ഇന്തോനേഷ്യക്കാർ

ഇന്തോനേഷ്യക്കാർക്കൊപ്പം തെലങ്കാനയിലെത്തിയ രണ്ട് ഏജന്‍റുമാർക്കും നാല് കരിംനഗർ സ്വദേശികൾക്കും എതിരെ കേസെടുത്തു. മാർച്ച് 14 നാണ് ഇവർ തെലങ്കാനയിലെത്തിയത്.

Karimnagar  Indonesians  Telangana police book  തെലങ്കാന  ഇന്തോനേഷ്യക്കാർക്കെതിരെ കേസ്  ഇന്തോനേഷ്യക്കാർ  കരിംനഗർ
തെലങ്കാനയിൽ കൊവിഡ് ചികിത്സ കഴിഞ്ഞ ഇന്തോനേഷ്യക്കാർക്കെതിരെ കേസെടുത്തു
author img

By

Published : Apr 7, 2020, 1:14 PM IST

ഹൈദരാബാദ്: നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തശേഷം തെലങ്കാനയിലെത്തിയ 10 ഇന്തോനേഷ്യക്കാർക്കെതിരെ കേസെടുത്തു. സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിൽ മാർച്ച് 14 നാണ് ഇവർ തെലങ്കാനയിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷം 10 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സക്കായി ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ പൂർത്തിയാക്കിയതിന് ശേഷമാണ് ഇവർക്കെതിരെ കേസെടുത്തത്.

ഇന്തോനേഷ്യൻ സംഘത്തോടൊപ്പം രണ്ട് ഏജന്‍റുമാരും നാല് കരിംനഗർ സ്വദേശികളും ഉണ്ടായിരുന്നു. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിദേശികളുമായി തെലങ്കാനയിലെത്തിയ വിവരം അധികൃതരെ അറിയിക്കാത്തതിനും പരിശോധന നടത്താത്തതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. ഏജന്‍റുമാരും മറ്റ് നാല് പേരും ചികിത്സ പൂർത്തിയാക്കി. നഗരത്തിലെ മുസ്ലിം പള്ളിയിലാണ് ഇവർ താമസിച്ചിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.