ഹൈദരാബാദ്: തെലങ്കാനയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലാണ് സംഭവം. കുഞ്ഞിനെ കുരങ്ങ് ആക്രമിക്കുന്നത് കണ്ട് കുട്ടിയെ രക്ഷിക്കുന്നതിനെയാണ് യുവതി കൊല്ലപ്പെട്ടത്. ശ്രീലത എന്ന യുവതിയാണ് മരിച്ചത്.
കുരങ്ങുകളുടെ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ തല കല്ലിൽ ഇടിക്കുകയായിരുന്നു. യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ ശ്രീലതയുടെ ഭർത്താവിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.