ETV Bharat / bharat

കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് തെലങ്കാന ആരോഗ്യമന്ത്രി - കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതിന് ശേഷം തെലങ്കാന മന്ത്രി അടിയന്തര യോഗം വിളിച്ചു

കോവിഡ് -19 സംശയിച്ച് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും റിപ്പോർട്ടുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും രോഗി ഐസോലേഷൻ വാർഡിൽ ചികിത്സയിലാണെന്നും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പറഞ്ഞു

Telangana Minister calls emergency meeting after confirmed coronavirus case in state  കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതിന് ശേഷം തെലങ്കാന മന്ത്രി അടിയന്തര യോഗം വിളിച്ചു  latest hyderabad
കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതിന് ശേഷം തെലങ്കാന മന്ത്രി അടിയന്തര യോഗം വിളിച്ചു
author img

By

Published : Mar 2, 2020, 10:44 PM IST

Updated : Mar 3, 2020, 7:12 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ഈതേല രാജേന്ദ്ര ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. കോവിഡ് -19 സംശയിച്ച് രോഗിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടൻ തന്നെ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലാക്കുകയും സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയക്കുകയും ചെയ്‌തതായി തെലങ്കാനയിലെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ രമേശ് റെഡ്ഡി പറഞ്ഞു. പൂനെയിൽ നിന്നുള്ള അധികൃതർ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും റിപ്പോർട്ടുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും രോഗി ഐസോലേഷൻ വാർഡിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്‌-19 രണ്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലും ഓരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ഇറ്റലി, ദുബായ് എന്നിവിടങ്ങളിൽ നിന്ന് എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോറോണ ബാധിതരുടെ എണ്ണം അഞ്ചായി. 21 വിമാനത്താവളങ്ങളിലും 12 പ്രധാന തുറമുഖങ്ങളിലും 65 ചെറുകിട തുറമുഖങ്ങളിലും യാത്രക്കാരെ സ്‌ക്രീനിങ് നടത്തുന്നുണ്ട്. ഇതുവരെ 5,57,431 യാത്രക്കാരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കി. ചൈനയ്ക്കും ഇറാനും ഇ-വിസ ഉൾപ്പെടെയുള്ള വിസകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Last Updated : Mar 3, 2020, 7:12 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.