ETV Bharat / bharat

പന്നികളുടെ ആക്രമണത്തില്‍ നാല് വയസുകാരന്‍ കൊല്ലപ്പെട്ടു; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ - ഹൈദരാബാദ്

വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസുകാരനാണ് പന്നികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

TSHRC  Human Rights  Balala Hakkula Sangham  NGO  പന്നികളുടെ ആക്രമണത്തിൽ നാല് വയസുകാരൻ കൊല്ലപ്പെട്ടു  സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു  ഹൈദരാബാദ്  തെലങ്കാന
പന്നികളുടെ ആക്രമണം; നാല് വയസുകാരിന്റെ മരണത്തിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
author img

By

Published : Apr 22, 2020, 11:08 PM IST

ഹൈദരാബാദ്: പന്നികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് വയുകാരന്‍റെ മരണത്തിൽ നഗര പൗര സമിതിയിൽ നിന്നും റിപ്പോർട്ട് തേടി തെലങ്കാന സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (ടി‌എസ്‌എച്ച്‌ആർ‌സി). കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ബാലാല ഹക്കുല സംഘം (ബി‌എച്ച്‌എസ്) നൽകിയ ഹർജിയിലാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസുകാരനെ പന്നികൾ കൂട്ടത്തോടെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ജനവാസ കേന്ദ്രങ്ങളിൽ അലഞ്ഞ് നടക്കുന്ന പന്നികളേയും നായ്ക്കളേയും തുരത്തി കുട്ടികളെ രക്ഷിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ബിഎച്ച്എസ് ഓണററി പ്രസിഡന്‍റ് അച്യുത റാവു ആവശ്യപ്പെട്ടു. സംഭവത്തിൽ ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലം മരണത്തിന് കാരണമാകുന്നു) പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും മരിച്ച കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.