ഹൈദരാബാദ്: കൊവിഡുമായി ബന്ധപ്പെടുത്തി മുസ്ലീം സമുദായത്തിനെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതില്‍ വിശദീകരണം തേടി തെലങ്കാന ഹൈക്കോടതി. ട്വിറ്ററിനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കുമാണ് ഹൈക്കോടതി നോട്ടീസയച്ചത്. ചീഫ് ജസ്റ്റിസ് രാഗവേന്ദ്ര സിങ് ചൗഹാന്‍,ജസ്റ്റിസ് ബി വിജയസേനന്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. മുസ്ലീം സമുദായത്തിനെതിരെയുള്ള പോസ്റ്റുകളും നിസാമുദീനിലെ സമ്മേളനവുമായി ബന്ധപ്പെടുത്തിയുള്ള പോസ്‌റ്റുകളുമാണ് ഇപ്പോഴും ട്വിറ്ററില്‍ പ്രചരിക്കുന്നത്. അഭിഭാഷകനായ കാജ ഐജാസുദീനാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയുമായി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്.
ട്വിറ്ററിനെതിരെയും വിദ്വേഷ സന്ദേശം പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പോസ്‌റ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നതില്‍ നിന്ന് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇസ്ലാമിക് കൊറോണ വൈറസ് ജിഹാദ്,കൊറോണ ജിഹാദ്, തബ്‌ലീഗ് ജമാഅത്ത്,നിസാമുദീന്‍ ഇഡിയറ്റ്സ്,തബ്‌ലീഗ് ജമാഅത്ത് വൈറസ് എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. വിഷയത്തില്‍ ജൂലായ് 20ന് വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.