ഹൈദരാബാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. കേന്ദ്രം ലോക്ക് ഡൗണ്‍ നീട്ടി ഒരു ദിവസത്തിന് ശേഷമാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ പ്രഖ്യാപനം. നേരത്തെ മെയ് 29 വരെയായിരുന്നു സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.പൊതുഗതാഗത രംഗത്ത് ഉള്‍പ്പടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
തെലങ്കാനയില്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങള്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കുകയും ഇവിടങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവുകളും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട് . വ്യവസ്ഥകളോടെ പൊതുഗതാഗതം ആരംഭിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.