ETV Bharat / bharat

തെലങ്കാനയിൽ പത്തൊമ്പതുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു - Telangana girl murdered by friend

ജന്മദിനത്തിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട പെൺകുട്ടിയെ സുഹൃത്തായ പ്രതി കാസിപേട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു

Telangana girl raped, murdered by friend on her birthday  തെലങ്കാനയിൽ പത്തൊൻപത്കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  Telangana girl raped  Telangana girl murdered by friend  പത്തൊൻപതുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
girl raped
author img

By

Published : Nov 29, 2019, 12:34 PM IST

Updated : Nov 29, 2019, 1:21 PM IST

തെലങ്കാന: വാറങ്കൽ ജില്ലയിൽ പത്തൊമ്പതുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. പ്രതി പി.സായ് കുമാറിനെ വാറങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റർ വാറങ്കലിലെ ഹനംകോണ്ടയിലെ ഹണ്ടർ റോഡിൽ ബുധനാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ജന്മദിനത്തിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട പെൺകുട്ടിയെ സുഹൃത്തായ പ്രതി കാസിപേട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഒറ്റപ്പെട്ട സ്ഥത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. കൃത്യം ചെയ്തതിന് ശേഷം സായ് കുമാർ തന്‍റെ രണ്ട് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ചു. എന്നാൽ, മൃതദേഹം കണ്ടതിനെ തുടർന്ന് ഇവര്‍ സഹായിക്കാൻ വിസമ്മതിച്ച് മടങ്ങി. പിന്നീട് പ്രതി പെണ്‍കുട്ടിയുടെ മൃതദേഹവുമായി കാറില്‍ സഞ്ചരിച്ച് സന്ധ്യയോടെ പെൺകുട്ടിയുടെ ചോര പുരണ്ട വസ്ത്രങ്ങൾ മാറ്റി ഹണ്ടർ റോഡിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് കമ്മീഷണർ വി. രവീന്ദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാത്രി 10 മണിയോടെയാണ് റോഡിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ജംഗാവോൺ ജില്ലയിലെ നമിലിഗൊണ്ടയിൽ നിന്ന് സായ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Last Updated : Nov 29, 2019, 1:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.