ഹൈദരാബാദ്: ഒരു ദിവസത്തേക്ക് 1.15 ലക്ഷം രൂപ നൽകാത്തതിന്‍റെ പേരിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറെ ആശുപത്രിയിൽ തടഞ്ഞുവെച്ചതായി ആരോപണം. തനിക്ക് ചെറിയതോതിൽ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നെന്നും തുടർന്ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ജൂലായ് ഒന്നിന് ആശപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നെന്നും ഡോ. സുൽത്താന മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ഒരു ദിവസത്തേ ചികിത്സക്ക് 1.15 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നു. പണം നല്‍കാത്തതിനെ തുടർന്ന് ആശുപത്രിയില്‍ തടഞ്ഞുവെക്കുകയായിരുന്നു.
1.3 ലക്ഷം രൂപ അടച്ച യുവതിയെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും പൊലീസ് അറിയിച്ചു.