ഹൈദരാബാദ്: തെലങ്കാനയിൽ 1,271 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,22,111 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 22,050 കൊവിഡ് രോഗികളാണുള്ളത്. ആറു പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1 1,436 ആകുകയും ചെയ്‌തു. 1,98,790 പേർ രോഗമുക്തി നേടി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങൾ(249), രംഗരെഡ്ഡി(110), മേഡൽ മൽക്കജ്‌ഗിരി(105) ജില്ലകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.57 ശതമാനവും രോഗമുക്തി നിരക്ക് 89.5 ശതമാനവുമാണ്. 18,279 പേർ വീടുകളിലും സ്ഥാപനങ്ങളിലുമായി ഐസോലേഷനിൽ കഴിയുകയാണ്.
തെലങ്കാനയിൽ കൊവിഡ് രോഗികളുടെ എണ്ണം 2.22 ലക്ഷമായി ഉയർന്നു - കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.57 ശതമാനവും രോഗമുക്തി നിരക്ക് 89.5 ശതമാനവുമാണ്