ഹൈദരാബാദ്: തെലങ്കാനയിൽ 94 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,792 ആയി. നിലവില്‍ 1,213 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1,491 പേര്‍ക്കാണ് രോഗം ഭേദമായത്. 88 കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
കഴിഞ്ഞ 14 ദിവസമായി സിറിസില്ല, കമറെഡ്ഡി, ഭൂപാൽപള്ളി, മുളുഗു, പെഡപ്പള്ളി, സിദ്ദിപേട്ട്, ഭദ്രദ്രി, ആസിഫാബാദ്, ആദിലാബാദ്, ഗദ്വാൾ, നൽഗൊണ്ട, മെഹ്‌ബൂബാദ് എന്നിവിടങ്ങളിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 8,392 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,90,535 ആയി. 93,322 പേരാണ് ചികിത്സയിലുള്ളത്. 91,819 പേര്‍ രോഗമുക്തരായി. രാജ്യത്ത് 5,394 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.