ഹൈദരാബാദ്: കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. 'കൊവിഡ് ബാധിച്ചേക്കാമെന്നും ജീവൻ അപകടത്തിലാണെന്നും അവർക്കറിയാം. എന്നാൽ അതെല്ലാം മറന്ന് രോഗികളെ ചികിത്സിക്കുന്നു. ഓരോ ആരോഗ്യ പ്രവർത്തകർക്കും ഞാൻ നന്ദി അറിയിക്കുന്നു'. മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെക്കുറിച്ചുള്ള സംശങ്ങൾക്കും ചികിത്സക്കുമായി ഫോണിലൂടെ ബന്ധപ്പെടാൻ 25000 മെഡിക്കൽ സ്റ്റാഫുകളെ തയ്യാറാക്കിയിട്ടുണ്ടെന്നും ചന്ദ്രശേഖർ റാവു അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി
ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും കൊവിഡ് രോഗികളെ ചികിത്സിക്കാൻ തയ്യാറാകുന്ന ഓരോ ആരോഗ്യ പ്രവർത്തകർക്കും താൻ നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു വ്യക്തമാക്കി