ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയിൽ 1,417 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,58,513 ആയി. 13 പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 974 ആയി ഉയർന്നു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനില്‍ 264 കേസുകൾ റിപ്പോർട്ട് ചെയ്തു. രംഗറെഡ്ഡിയില്‍ 133ഉം കരിംനഗറില്‍ 108 ഉം, സംഗറെഡ്ഡിയില്‍ 107ഉം രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 1,27,007 പേര്‍ കൊവിഡ് മുക്തരായി. 34,427 സാമ്പിളുകൾ പരീക്ഷിച്ചതായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചു. അതേസമയം ഇതുവരെ 21,69,339 സാമ്പിളുകളാണ് പരിശോധനക്കെത്തിയത്. സംസ്ഥാനത്തെ മരണനിരക്ക് 0.61 ശതമാനമാണ്, ദേശീയ തലത്തിൽ ഇത് 1.64 ശതമാനമാണ്. സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 80.1 ആയി ഉയർന്നു. രാജ്യത്ത് ഇത് 77.87 ശതമാനമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തെലങ്കാനയിൽ 1,417 പുതിയ കൊവിഡ് കേസുകൾ; 13 മരണം - കൊവിഡ് കേസുകള്‍
കഴിഞ്ഞ 24 മണിക്കൂറനുള്ളില്‍ തെലങ്കാനയിൽ 1,417 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,58,513 ആയി. 13 പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 974 ആയി ഉയർന്നു