ETV Bharat / bharat

ഔദ്യോഗിക ബംഗ്ലാവ് സർക്കാരിന് വാഗ്ദാനം ചെയ്ത് തേജശ്വി പ്രസാദ് യാദവ്

1, പോളോ റോഡ് ഔദ്യോഗിക ബംഗ്ലാവാണ് ക്വാറന്‍റൈൻ ക്യാമ്പോ, കോവിഡ് -19ന്‍റെ പരീക്ഷണ കേന്ദ്രമോ ആക്കി മാറ്റാം

author img

By

Published : Mar 24, 2020, 8:46 AM IST

Tejashwi Yadav  Official bungalow  COVID-testing centre  കോവിഡ് -19  തേജശ്വി പ്രസാദ് യാദവ്  നിയമസഭയിലെ പ്രതിപക്ഷ നേതാവ്
തന്‍റെ ഔദ്യോഗിക ബംഗ്ലാവ് സർക്കാരിന് വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് തേജശ്വി പ്രസാദ് യാദവ്

പട്‌ന : കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ തന്‍റെ ഔദ്യോഗിക ബംഗ്ലാവ് സർക്കാരിന് വാഗ്ദാനം ചെയ്ത് ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജശ്വി പ്രസാദ് യാദവ് . 1, പോളോ റോഡ് ഔദ്യോഗിക ബംഗ്ലാവാണ് ക്വാറന്‍റൈൻ ക്യാമ്പോ , കൊവിഡ് -19ന്‍റെ പരീക്ഷണ കേന്ദ്രമോ ആക്കി മാറ്റാൻ അദേഹം സർക്കാരിന് വാഗ്ദാനം ചെയ്തത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആവശ്യമുള്ളവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും ട്വിറ്ററിലൂടെ ആർ‌.ജെ‌.ഡി നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തനിക്ക് ലഭിച്ച ബംഗ്ലാവ് ഏറ്റവും മികച്ച ഉപയോഗത്തിനായി നൽകാൻ താൻ ആഗ്രഹിക്കുന്നു എന്ന് അദേഹം ട്വീറ്റ് ചെയ്തു. ഇനി മരണങ്ങൾ ഉണ്ടാകരുതെന്നും വ്യാപനം തടയുന്നതിനുള്ള പോരാട്ടത്തിൽ സംസ്ഥാന സർക്കാരിന്‍റെ എല്ലാ ക്രിയാത്മക നീക്കങ്ങളെയും താൻ പിന്തുണയ്ക്കുന്നു എന്നും അദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.