ETV Bharat / bharat

ഗുരുഗ്രാമില്‍ 17 വയസുകാരന്‍റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍

പതിമൂന്ന്‌ വയസിന് മുകളിൽ പ്രായമുള്ള ആർക്കും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറക്കാൻ കഴിയും. എന്നാല്‍ ഇതിന്‍റെ അനന്തരഫലങ്ങൾ മനസിലാക്കാനുള്ള പക്വത ഇവര്‍ക്കുണ്ടോയെന്ന് പരിശോധിക്കണം.

Gurugram police  Bois Locker room  crime against women  sexual assault  suicide case  ഗുരുഗ്രാമില്‍ 17 വയസുകാരന്‍റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് മതാപിതാക്കള്‍  ഗുരുഗ്രാം  സമൂഹമാധ്യമം  17 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു
ഗുരുഗ്രാമില്‍ 17 വയസുകാരന്‍റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് മതാപിതാക്കള്‍
author img

By

Published : May 8, 2020, 10:23 AM IST

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ സമൂഹമാധ്യമത്തിലൂടെ ഉണ്ടായ ബലാത്സംഗ ആരോണപത്തെ തുടര്‍ന്ന് 17 വയസുകാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍. 'ബോയിസ് ലോക്കര്‍ റൂം' എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വിവാദമായതിന് പിന്നാലെയാണ് മെയ്‌ നാലിന് 17 വയസുകാരന്‍ 11-ാം നിലയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തത്. ഇൻസ്റ്റാഗ്രാമിന്‍ മകനെതിരെ ആരോപിക്കപ്പെട്ട ബലാത്സംഗ ആരോപണം വ്യജമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ പറഞ്ഞു.

ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതിനോ ചിത്രങ്ങളും വീഡികളും പോസ്റ്റു ചെയ്യുന്നതിനോ യാതൊരു വിധ നിബന്ധനകളുമില്ലെന്നും വിവാദമായ ഇന്‍സ്റ്റഗ്രാം ഗൂപ്പിനെ കുറുച്ച് വിശദമായി അന്വേഷണം നടത്തണമെന്നും മതാപിതാക്കള്‍ ആവശ്യപ്പെട്ടു. പതിമൂന്ന്‌ വയസിന് മുകളിൽ പ്രായമുള്ള ആർക്കും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറക്കാൻ കഴിയും. എന്നാല്‍ ഇതിന്‍റെ അനന്തരഫലങ്ങൾ മനസിലാക്കാനുള്ള പക്വത ഇവര്‍ക്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബര്‍ കണ്ടെത്തലുകള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗുരുഗ്രാം പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.