അമരാവതി: തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്‌ത് തെലുങ്കുദേശം പാർട്ടി പ്രസിഡന്‍റ് എൻ ചന്ദ്രബാബു നായിഡുവും ജനസേന മേധാവി കെ പവൻ കല്യാണും .
''രജനീകാന്ത് എന്‍റെ നല്ല സുഹൃത്താണ്. അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് നല്ല തീരുമാനമാണ്. അദ്ദേഹത്തിന്‍റെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്ന് ചന്ദ്രബാബു പറഞ്ഞു.
ഒരു ജനാധിപത്യത്തിൽ, പുതിയ രാഷ്ട്രീയ പാർട്ടികൾ ഉയർന്നുവരുന്നത് സ്വാഭാവികമാണെന്നും രജനീകാന്ത് തന്‍റെ പുതിയ റോളിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.