ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ തന്‍ താരനില്‍ നടന്ന സ്‌ഫോടനത്തില്‍ ഖാലിസ്ഥാൻ വാദികളായ ഒമ്പത് യുവാക്കൾക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മാസാ സിങ്, ഹര്‍ജിത് സിങ്, മന്‍പ്രീത് സിങ്, ബിക്രംജിത് സിങ് പഞ്ച്‌വാര്‍, ചണ്‍ദീപ് സിങ്, മല്‍കിത് സിങ്, അമര്‍ജീത് സിങ് തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ഒരാളും കേസില്‍ ഉൾപ്പെട്ടിട്ടുണ്ട്. പണ്ടോരി ഗോള ജില്ലയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേരായിരുന്നു കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.
ഇന്ത്യയിൽ നിന്നും പഞ്ചാബിനെ വേർപെടുത്തുന്നതിനായി പ്രക്ഷോഭം നടത്താൻ സിഖ് സമുദായത്തിലെ അംഗങ്ങളെ പ്രേരിപ്പിക്കുന്നതിനായി ഇവര്‍ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.