ചെന്നൈ: തമിഴ്‌നാട്ടില്‍ 1725 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,59,916 ആയി. ഇതില്‍ 7,32,656 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,384 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 15,765 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 17 പുതിയ മരങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,495 ആയി. ചെന്നൈയില്‍ മാത്രം 497 പുതിയ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം രണ്ടായിരത്തില്‍ താഴെ രോഗികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നതിന്‍റെ സൂചനയെന്നാണ് വിലയിരുത്തല്‍.
തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം കുറയുന്നു; ചികിത്സയിലുള്ളത് 15,765 പേര്‍ മാത്രം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം രണ്ടായിരത്തില്‍ താഴെ രോഗികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.