ചെന്നൈ: തമിഴ്‌നാട്ടില്‍ വെള്ളിയാഴ്‌ച 1,982 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,698 ആയി. ഇതില്‍ 1,342 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 22,407 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
സംസ്ഥാനത്ത് വെള്ളിയാഴ്‌ച 18 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 367 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് 2,97,535 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,41,842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 8,498 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.