ചെന്നൈ : തമിഴ്‌നാട്ടിൽ പുതിയ 2,516 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച സംസ്ഥാനത്ത് 39 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 64,603 ആയി ഉയർന്നു. അതേസമയം തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച 1,227 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
കൊവിഡ് പരിശോധനകൾ 46 സർക്കാർ, സ്വകാര്യ ലാബുകളിലായാണ് നടത്തിയത്. ആകെ സംസ്ഥാനത്ത് പരിശോധിച്ച 8,79,176 കേസുകൾ നെഗറ്റീവ് ആയിട്ടുണ്ട്.