ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ ജിഎസ്‌ടിയിനത്തില്‍ 35,000 കോടിയുടെ നഷ്‌ടമുണ്ടായതായി മുഖ്യമന്ത്രി. നിലവിലുള്ള സാഹചര്യം കൈകാര്യം ചെയ്യാന്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി അറിയിച്ചു. വികസന പദ്ധതികളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായാണ് 35000 കോടിയുടെ റവന്യൂനഷ്‌ടം ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യവകുപ്പിനെ ഉദ്ധരിച്ച് മുഖ്യമന്തി വ്യക്തമാക്കി.
ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മെഡിക്കല്‍ സംഘവുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും കൊവിഡ് നിയന്ത്രക്കുന്നതിനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.