ETV Bharat / bharat

ജയലളിതയുടെ വസതിക്കായി 68 കോടി രൂപ - വേദനിലയം

ജയലളിതയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയായ പേയസ് ഗാര്‍ഡനാണ് തമിഴ്‌നാട് സര്‍ക്കാര്‍ 67.9 കോടി രൂപയ്‌ക്ക് ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Jayalalithaa  Poes Garden  Tamil Nadu Government  Madras High Court  ജയലളിത  പോയസ് ഗാര്‍ഡന്‍  വേദനിലയം  ജയലളിതയുടെ വസതിക്കായി 68 കോടി രൂപ നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍
ജയലളിതയുടെ വസതിക്കായി 68 കോടി രൂപ നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍
author img

By

Published : Jul 25, 2020, 2:50 PM IST

Updated : Jul 25, 2020, 8:52 PM IST

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേയസ് ഗാര്‍ഡന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 67.9 കോടി രൂപയ്‌ക്ക് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് ഒരു ചതുരശ്ര അടിക്ക് 12060 രൂപ പ്രകാരം 23 കോടിരൂപ 24322 ചതുരശ്ര അടിക്ക് സര്‍ക്കാര്‍ നല്‍കി. ആദായ നികുതി കുടിശിക തീര്‍ക്കാന്‍ 36.9 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.

ജൂലൈ ആദ്യം ജയലളിതയുടെ വസതിയായ പേയസ് ഗാര്‍ഡനിലെ വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയെ തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വേദനിലയം സ്‌മാരകമാക്കുന്നതിനായി താല്‍ക്കാലികമായി ഏറ്റെടുത്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് മെയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ മരുമക്കളായ ജെ ദീപകും ജെ ദീപയും സ്വത്തുക്കളുടെ നിയമപരമായ അവകാശികളായി മെയില്‍ ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. വസതിയുടെ ഒരു ഭാഗം മാത്രമാണ് സ്‌മാരകമാക്കാന്‍ സര്‍ക്കാരിനോട് അന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. പേയസ് ഗാര്‍ഡനിലെ വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Last Updated : Jul 25, 2020, 8:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.