ETV Bharat / bharat

കടുത്ത ജലക്ഷാമം നേരിട്ട് തമിഴ്നാട്

മെർക്കുറി അളവിൽ വന്ന വർദ്ധനവോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഗൗരവതരമായ ജല പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്, തലസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ്

ജലക്ഷാമം നേരിട്ട് തമിഴ്നാട്
author img

By

Published : May 30, 2019, 5:05 PM IST

Updated : May 30, 2019, 5:20 PM IST

ചെന്നൈ: ഉയർന്ന താപനില മൂലം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കടുത്ത ജലദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. തലസ്ഥാനമായ ചെന്നൈയിൽ 40 ശതമാനം കുറവാണ് കുടിവെള്ളവിതരണത്തിൽ സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജലസംഭരണികളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.

വെള്ളത്തിന്‍റെ കാര്യത്തിലും ജലവിഭവങ്ങളിലും ആസൂത്രണത്തിലും തമിഴ്മനാട് വലിയ ദുരന്തമാണ് നേരിടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും ഉയർന്ന തോതിലുള്ള ജലക്ഷാമമാണ്. ഏകദേശം 11 ടിഎംസി സംയുക്ത സംഭരണശേഷിയുള്ള നാല് പ്രധാന ജലസംഭരണികളിൽ നിന്നാണ് ചെന്നൈക്ക് വെള്ളം ലഭിക്കുന്നത്. ഇത് കൂടാതെ മറ്റ് ചില സംഭരണികളുമുണ്ട്. എന്നാൽ അതിന്‍റെ ശേഷി വർധിപ്പിക്കാന്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും സർക്കാരേതര പരിസ്ഥിതി സ്ഥാപനമായ 'പൂവൂലഗിൻ നൻബർഗലി'ലെ സുന്ദർരാജൻ പറഞ്ഞു.

തമിഴ്നാട്ടിലെ ക്രിഷ്ണ ജില്ലയിൽ നിന്നും നാല് ടിഎംസി വെള്ളം ചെന്നൈക്ക് ലഭ്യമാണ്. എന്നാൽ 0.8 ടിഎംസി വെള്ളം മാത്രമേ ലഭിച്ചിട്ടുള്ളു. ശേഷിക്കുന്നവ ഇതുവരെ വിതരണം ചെയ്തട്ടില്ല. സമാനമായി, കാവേരി നദിയിൽ നിന്നും 20 ടിഎംസി വെള്ളമാണ് കഴിഞ്ഞ നാല്-അഞ്ച് മാസമായി ലഭിക്കേണ്ടത്. സംസ്ഥാനത്തെ അഞ്ച് കോടിയോളം വരുന്ന ജനസംഖ്യയുടെ കുടിവെള്ള സ്രോതസ്സാണ് കാവേരി. ഇവിടെയും അവസ്ഥ ദുഷ്കരമാണ്, സുന്ദർരാജൻ കൂട്ടിച്ചേർത്തു.
ഉയർന്ന താപനില മൂലം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഗുജറാത്ത്, ചത്തിസ്ഗഡ്, മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ വൻ തോതിൽ കുടിവെള്ള വിതരണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്.

Last Updated : May 30, 2019, 5:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.