ചെന്നൈ: തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്‍റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപം വീതമാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ധനസഹായം പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായവും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയുടെ ധനസഹായവും തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്‍റിലെ ബോയിലറിലുണ്ടായ പൊട്ടിത്തെറിയില്‍ 6 പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റവരെ എന്‍എല്‍സി ലിഗ്‌നൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. കഴിഞ്ഞ മാസവും പ്ലാന്‍റില്‍ സമാനമായ അപകടം നടന്നിരുന്നു.
നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്‍റിലെ പൊട്ടിത്തെറി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം - നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്‍റിലെ പൊട്ടിത്തെറി
ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായവും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയുടെ ധനസഹായവും തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്