ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 309 ആയി. 75 കേസുകളിൽ ചെന്നൈയിൽ നിന്നുള്ള ഒരു രോഗിക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. ബാക്കിയുള്ള 74 രോഗികളും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
ഇപ്പോൾ ചെയ്യാനാകുന്നത് വൈറസ് കൂടുതൽ വ്യാപിക്കുന്നതിൽ നിന്ന് തടയുക എന്നതാണ്. കമ്മ്യൂണിറ്റി വ്യാപനത്തെക്കുറിച്ച് ഇതുവരെ ഒരു റിപ്പോർട്ടും വന്നിട്ടില്ല. അന്തർ വകുപ്പുതല സഹകരണത്തിലൂടെയും പൊതുജനങ്ങളുടെ സഹകരണത്തിലൂടെയും ഇത് അങ്ങനെ തന്നെ നിലനിർത്താൻ ആഗ്രഹിക്കുന്നെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.