ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ അനധികൃതമായി മദ്യം നിര്‍മിച്ച് വിൽപന നടത്തിയ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 3,400 ലിറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു. അരനി താലൂക്കില്‍ നിന്ന് 1,000 ലിറ്ററും വെട്ടവാലത്തിൽ നിന്ന് 1,000 ലിറ്ററും പോളൂർ താലൂക്കിൽ നിന്ന് 1400 ലിറ്ററും മദ്യം പൊലീസ് പിടിച്ചെടുത്തതായി ജില്ലാ പൊലീസ് ഇൻസ്പെക്‌ടർ സിബി ചക്രവർത്തി പറഞ്ഞു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട്ടില്‍ അനധികൃത മദ്യ നിര്‍മാണം; 25 പേര്‍ അറസ്റ്റില്‍ - അനധികൃത മദ്യ നിര്‍മാണം
3,400 ലിറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു