ETV Bharat / bharat

താലിബാന് കശ്മീർ തർക്കത്തിൽ താല്‍പര്യമില്ലെന്ന് അമർ സിൻഹ

author img

By

Published : May 23, 2020, 1:21 AM IST

Updated : May 24, 2020, 12:15 AM IST

അമർ സിൻഹയുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം

Amar Sinha  Former Ambassador to Afghanistan  Smita Sharma  Kashmir dispute  Taliban  Exclusive  ETV Bharat
Amar Sinha

താലിബാൻ മുഖ്യ മധ്യവർത്തി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് ഇന്ത്യയുടെ അഫ്ഘാനിസ്ഥാനിലെ പങ്കാളിത്തത്തെ “നിഷേധാത്മകം” എന്ന് വിമർശിച്ചതായുള്ള വാർത്തകൾക്കിടയിലും “കശ്മീർ പ്രശ്നം പരിഹരിക്കുന്നത് വരെ ഇരു കൂട്ടർക്കുമിടയിൽ സൗഹൃദം സാധ്യമല്ല” എന്ന് താലിബാൻ വക്താവ് ട്വീറ്റ് ചെയ്തത് വൻ കുഴപ്പം സൃഷ്ടിച്ചതിന്നുമിടയിൽ ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ നിലപാടുകളിൽ മാറ്റമില്ലെന്നും താലിബാൻ കശ്മീർ വിഷയത്തിൽ തൽപ്പരരല്ല എന്നും ആത്മ വിശ്വാസം പ്രകടിപ്പിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തക സ്മിതാ ശര്‍മ്മയുമായി നടത്തിയ ഒരു പ്രത്യേക അഭിമുഖ സംഭാഷണത്തില്‍ കാബൂളിലെ മുന്‍ അംബാസിഡറും ദേശീയ സുരക്ഷാ ഉപദേശക സമിതിയിലെ (എന്‍ എസ് എ ബി) നിലവിലുള്ള അംഗവുമായ അമര്‍ സിന്‍ഹ ഇങ്ങനെ പറഞ്ഞു, 'കശ്മീരിലോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലോ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് താലിബാന്‍ ഒരിക്കലും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. പാകിസ്ഥാനിലെ ചില വിഭാഗങ്ങള്‍ ഈ രണ്ടു പ്രശ്‌നങ്ങളുമായി പരസ്പരം ബന്ധപ്പെടുത്തുവാന്‍ ശ്രമിച്ചു വരുന്നുണ്ട്. ഈ രണ്ട് പ്രശ്‌നങ്ങളും കൂട്ടി കെട്ടുവാന്‍ അവര്‍ ആഗ്രഹിക്കുന്നതിന് ലളിതമായ ഒരു കാരണമുണ്ട്. എന്നാല്‍ മാത്രമേ അമേരിക്കയെ വീണ്ടും ഇവിടേക്ക് കൊണ്ടു വരുവാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ. കാരണം അമേരിക്കയെ സംബന്ധിച്ചിടത്തോളം അഫ്ഗാനുമായി ബന്ധപ്പെട്ട സമവാക്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം രണ്ട് ഭാഗങ്ങളും സംബന്ധിച്ചുള്ള സമവാക്യങ്ങള്‍ പ്രധാനമാണ്. ഒരു അളവ് വരെ പ്രാധാന്യം അല്ലെങ്കില്‍ ബന്ധം അവ തമ്മിലുണ്ടാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.''

യുദ്ധം കൊണ്ട് പൊറുതി മുട്ടിയ അഫ്ഗാനിസ്ഥാനില്‍ ദേശീയ സമാധാനം ഉണ്ടാവണമെന്നും പരസ്പരം വിട്ടു വീഴ്ച ചെയ്ത് മുന്നോട്ട് പോകാനുള്ള പ്രക്രിയ വേണമെന്നും അതിയായി ആഗ്രഹിക്കുന്ന, പ്രാദേശിക തലത്തില്‍ ഏറെ താല്‍പ്പര്യങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന്‍റെ വക്താവിന്‍റെ രാഷ്ട്രീയ ഓഫീസ് പിന്നീട് വിവാദമായി തീര്‍ന്ന ട്വീറ്റ് നിഷേധിക്കുകയുണ്ടായി. മറ്റ് അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ഇസ്ലാമിക് ഭരണകൂടം എന്ന് അവര്‍ അടി വരയിട്ട് പറയുന്നു.

“ താലിബാന്‍ ഇക്കാര്യം രണ്ട് ദിവസം മുന്‍പ് മാത്രമല്ല, 370-ആം വകുപ്പ് മാറ്റിയ വേളയിലും പറഞ്ഞിട്ടുള്ളതാണ്. ദോഹയിലെ സമാധാന ചര്‍ച്ചകളെ ഇത് ബാധിക്കാന്‍ പോകുന്നുണ്ടെന്ന് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി അതിനിടയില്‍ പറയുകയുണ്ടായി. അപ്പോഴും താലിബാന്‍ വക്താവ് ഉടന്‍ തന്നെ മുന്നോട്ട് വന്ന് ഈ രണ്ട് പ്രശ്‌നങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതേയില്ല എന്ന് പറഞ്ഞിരുന്നു. 37-ആം വകുപ്പ് മാറ്റം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അത് ഞങ്ങള്‍ മാനിക്കുന്നുണ്ട്. കശ്മീര്‍ പ്രശ്‌നവും താലിബാനും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഞങ്ങള്‍ കാണുന്നില്ല. കഴിഞ്ഞ ആഴ്ച ചില താലിബാന്‍ പ്രസ്താവനകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലുണ്ടായ പുകിലുകള്‍ ഞങ്ങളും കണ്ടിരുന്നു. കശ്മീരും അതുപോലുള്ള വിഷയങ്ങളും താലിബാന്‍ ഏറ്റു പിടിക്കുമെന്നുമൊക്കെ അതില്‍ പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊക്കെ ചില ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ഉണ്ടാക്കിയതാണെന്ന് ഞാന്‍ കരുതുന്നു. താലിബാന്‍ വക്താവ് സ്റ്റാനിക്‌സായും സുഹൈല്‍ ഷഹീനും മുന്നോട്ട് വന്ന് ഇത് വ്യക്തമാക്കേണ്ടതുണ്ട്. അതോടു കൂടി അനാവശ്യമായി സൃഷ്ടിച്ച ഈ വിവാദം കെട്ടടങ്ങും,'' അമര്‍ സിന്‍ഹ ഊന്നി പറഞ്ഞു.

2018-ല്‍ ആദ്യമായി, മറ്റുള്ളവരോടൊപ്പം മോസ്‌കോയില്‍ നടന്ന ചര്‍ച്ചാവേളയില്‍, താലിബാന്റെ പ്രതിനിധികളോടൊപ്പം ഒരു മുറി പങ്കിടുകയും, ഇന്ത്യക്ക് വേണ്ടി അനൗദ്യോഗിക പ്രതിനിധികള്‍ എന്ന നിലയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത രണ്ട് വിരമിച്ച നയ തന്ത്ര പ്രതിനിധികളില്‍ ഒരാളായിരുന്നു സിന്‍ഹ. കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യ താലിബാനുമായി നേരിട്ട് ഇടപഴകുന്നത് വിസ്സമതിച്ചു കൊണ്ടിരിക്കുന്നു. അഫ്ഗാന്‍റെ നേതൃത്വത്തില്‍, അഫ്ഗാന്‍റെ സ്വന്തം, അഫ്ഗാന്‍ നിയന്ത്രിക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യ പിന്തുണ നല്‍കിയത്. യു എസ്സിന്‍റെ പ്രത്യേക പ്രതിനിധി സാല്‍മെ ഖാലിസാദ് ഈ അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ചതിനെ കുറിച്ചും അവിടെ വെച്ച് അദ്ദേഹം ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തണമെന്നും, അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ പ്രക്രിയകളില്‍ കൂടുതല്‍ വലിയ പങ്കാളിത്തം വഹിക്കണമെന്നും ആവശ്യപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സിന്‍ഹ പറഞ്ഞത് ഇന്ത്യ താലിബാന്‍ അടക്കമുള്ള എല്ലാ വിഭാഗങ്ങളുമായും ബന്ധം പുലര്‍ത്താന്‍ തയ്യാറാണെന്നും പക്ഷെ അതിന് അവരുടെ ഭാഗത്തു നിന്നുള്ള താല്‍പ്പര്യം അവര്‍ തെളിയിക്കേണ്ടതുണ്ട് എന്നുമാണ് മറുപടി പറഞ്ഞത്.

“ അഫ്ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടുവാന്‍ ഇന്ത്യ തയ്യാറാണ്. വളരെ വ്യക്തമായ കാര്യമാണ് അത്. നമ്മുടെ തൊട്ടു അയല്‍പക്കത്തുള്ള കാര്യമാണിത്. അതിനാല്‍ എല്ലാ രാഷ്ട്രീയ ശക്തികളുമായും ബന്ധപ്പെടുവാന്‍ നമ്മള്‍ തയ്യാറാണ്. പക്ഷെ ഒരു രാഷ്ട്രീയ ശക്തിയായി മാറി എന്നെങ്കിലും ചുരുങ്ങിയത് താലിബാന്‍ തെളിയിക്കേണ്ടതുണ്ട്. അതുപോലെ കലാപം വിട്ട്, അഫ്ഗാന്‍ കാരെ കൊല്ലുന്നത് നിര്‍ത്തിയെന്നും അവര്‍ തെളിയിക്കണം,'' അമര്‍ സിന്‍ഹ പറഞ്ഞു. 'തങ്ങളുടെ അയല്‍പക്കങ്ങളില്‍ പലതും വിളിച്ചു പറയുന്നവരുടെ കൂടെ ചേരേണ്ടതുണ്ട് ഇന്ത്യ എന്ന് ഒരിക്കലും വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഇന്ത്യക്ക് അതിന്‍റേ തായ നയങ്ങളുണ്ടാവണമെന്നും നമ്മുടെ മേഖലയില്‍ മികച്ച ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള ആത്മവിശ്വാസം അത് പുലര്‍ത്തി കൊണ്ടിരിക്കണമെന്നും ഞാന്‍ കരുതുന്നു. അങ്ങനെയല്ലെങ്കില്‍ പ്രാദേശികമായും ഒരു വന്‍ ശക്തിയായി ഉയര്‍ന്നു വരുന്നു നമ്മളെന്ന അവകാശ വാദം ഗുരുതരമാംവിധം വിലകുറച്ച് കാട്ടപ്പെടും. പ്രത്യേകിച്ചും നമ്മള്‍ മറ്റുള്ളവര്‍ ഉയര്‍ത്തുന്ന സ്വരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഒരു പ്രത്യേക തരം വീക്ഷണം പുറത്തു കാട്ടുവാന്‍ തുടങ്ങിയാല്‍,'' മുന്‍ നയതന്ത്ര പ്രതിനിധി പറഞ്ഞു.

എന്നിരുന്നാലും, ഇന്ത്യ പുറം വാതില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ടെന്നും കാബൂളിലെ സംഭവ വികാസങ്ങള്‍ ഇന്ത്യ ദൂരെ നിന്ന് നോക്കി കാണുക മാത്രമാണ് ചെയ്യുന്നത് എന്നു പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ' നമ്മള്‍ ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നത് ശരിയായ മനസ്സിലാക്കലല്ല. വിലപേശല്‍ ചര്‍ച്ചകളും അഭിപ്രായം സ്വരൂപിക്കലുമെല്ലാം എപ്പോഴും പൊതു വേദിയില്‍ തന്നെ ചെയ്തു കൊള്ളണമെന്നില്ല. പിന്നാമ്പുറങ്ങളില്‍ നമ്മുടെ എംബസിയും അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം സജീവമാണ്. ചുരുങ്ങിയത് അവര്‍ അഫ്ഗാന്‍ സര്‍ക്കാരിന് ഉപദേശങ്ങളെങ്കിലും നല്‍കുന്നുണ്ട്,'' സിന്‍ഹ മറുപടി പറഞ്ഞു. “ ഞാന്‍ അതിന്‍റെ ഭാഗമായിരുന്നില്ല. (പിന്നാമ്പുറ ചര്‍ച്ചകളുടെ) പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്. ഇന്ത്യാ സര്‍ക്കാര്‍ വെറുതെ കാര്യങ്ങള്‍ നോക്കി ഇരിക്കുക മാത്രമല്ല ചെയ്തു കൊണ്ടിരിക്കുന്നത്. ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ എല്ലാം നിശബ്ദമായി ചെയ്യുന്നതാണ് നല്ലത്. പ്രത്യേകിച്ച് നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായി ചേര്‍ന്നു ചെയ്യുന്നത്. നമ്മുടെ പ്രശ്‌നം നമുക്ക് അവിടെ (ഇന്ത്യ) ഒട്ടേറെ സുഹൃത്തുക്കളുണ്ട് എന്നുള്ളതാണ്. അതിനാല്‍ നമുക്ക് പക്ഷം പിടിക്കാനോ ഒരാളെ ഒഴിവാക്കി മറ്റൊരാളെ തിരഞ്ഞെടുക്കാനോ കഴിയില്ല. അതിനാല്‍ വളരെ നിശബ്ദമായി നമ്മുടെ ഉല്‍കണ്ഠകളെ അവരെ അറിയിക്കുകയും, മെച്ചപ്പെട്ട വഴി തെരഞ്ഞെടുത്ത് മുന്നോട്ട് പോകുവാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താലിബാന് കശ്മീർ തർക്കത്തിൽ താല്‍പര്യമില്ലെന്ന് അമർ സിൻഹ

കൊവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജലാലബാദിലേയും ഹെരാത്തിലേയും ഇന്ത്യ കോണ്‍സിലേറ്റുകള്‍ അടച്ചു പൂട്ടി എന്ന വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാമാരി മൂലം താല്‍ക്കാലികമായി അടച്ചു പൂട്ടിയതാകാനേ വഴിയുള്ളൂ എന്നാണ് അമര്‍ സിന്‍ഹ പറഞ്ഞത്. “സ്ഥിതി ചെയ്യുന്ന ഇടത്തിന്‍റെ പ്രത്യേകത മൂലം ഹെരാത്തിലും ജലാലബാദിലുമൊക്കെ ഈ വൈറസിനെ അവര്‍ ഭയക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹെരാത്ത് വല്ലാതെ വൈറസ് ബാധിച്ച ഇടമാണ്. ഇറാനില്‍ നിന്നും വൈറസ് അഫ്ഗാനില്‍ എത്തിയശേഷം ആദ്യം പടര്‍ന്നു പിടിച്ച ഇടം. അതിനാല്‍ കോവിഡുമായി ബന്ധപ്പെട്ടാണ് ഈ സംഭവ വികാസം ഉണ്ടായിരിക്കുന്നത് എന്നതാണ് ഞാന്‍ മനസ്സിലാക്കിയ കാരണം. ഇത് താല്‍ക്കാലിക നടപടികള്‍ മാത്രമാണ്. നമുക്ക് കാത്തിരുന്ന് ശ്രദ്ധിക്കാം. ജലാലബാദിലേയും ഹെരാത്തിലേയും ജനങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിനായി അവര്‍ അവിടെ എത്തുകയും ഇപ്പോള്‍ അടച്ചു പൂട്ടല്‍ പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ കാര്യങ്ങള്‍ പ്രയാസമായിരിക്കുകയാണ്. അതിനാല്‍ ഇത് ഒരു ലളിതമായ വൈദ്യ ശാസ്ത്ര മുന്‍ കരുതല്‍ ആണ്,'' അദ്ദേഹം പറഞ്ഞു.

യു എസ്-താലിബാന്‍ സമാധാന കരാര്‍, അഫ്ഗാനകത്ത് നടക്കുന്ന ചര്‍ച്ചകള്‍, അഫ്ഗാന്‍ അധികാരത്തില്‍ വന്നാല്‍ 1996-ലെ സ്ഥിതി ഗതികള്‍ തിരിച്ചു വരികയായിരിക്കും സംഭവിക്കുക, ഐ സി-814 തട്ടി കൊണ്ടു പോകലും മറ്റുമായി ബന്ധപ്പെട്ട് ഇന്ത്യക്കുള്ള വിശ്വാസ കുറവ് എന്നിവയെ ചുറ്റിപറ്റിയുള്ള ഇന്ത്യയുടെ ഉല്‍കണ്ഠയെ കുറിച്ച് സ്മിതാ ശര്‍മ്മ അമര്‍ സിന്‍ഹയുമായി സംസാരിച്ചു.

ചോദ്യം: ഫെബ്രുവരിയില്‍ കൊട്ടി ഘോഷിച്ച് ഉണ്ടാക്കിയ യുഎസ്-താലിബാന്‍ സ്മധാന കരാര്‍ എത്രത്തോളം ദുര്‍ബലമാണ്? അത് തകര്‍ച്ചയുടെ വക്കിലായിക്കഴിഞ്ഞോ?

അമര്‍ സിന്‍ഹ: അത് യഥാര്‍ത്ഥത്തില്‍ ഒരു സമാധാന കരാര്‍ തന്നെയല്ല. അഫ്ഘാനിസ്ഥാനില്‍ സമധാനം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് എന്നു പറഞ്ഞു കൊണ്ട് യുസ് എസും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ഒരു കരാര്‍ ആണത്. ഫെബ്രുവരി 29-ന് ഉണ്ടാക്കിയ ആ കരാര്‍ യു എസ് സൈന്യത്തിന്റെ പിന്‍ മാറ്റത്തെ കുറിച്ച് പറയുന്നു. എത്രത്തോളം തടവുകാരെ വിട്ടയക്കണം, അത് എന്ന് ആരംഭിക്കണം, താലിബാന്‍റെ യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ യു എസ് നീക്കാന്‍ പോകുന്നത് കൃത്യമായി ഏത് തീയ്യതി തൊട്ടായിരിക്കും തുടങ്ങിയ നിരവധി കാര്യങ്ങള്‍ സംബന്ധിച്ച് ചില സമയ പട്ടികയും ഉറപ്പുകളുമൊക്കെ അത് നല്‍കുന്നുണ്ട്. ആ കരാര്‍ പ്രധാനമായും കുഴപ്പത്തിലാവാന്‍ കാരണമായത് അതില്‍ പറഞ്ഞിരിക്കുന്ന സമയ ക്രമങ്ങള്‍ വല്ലാതെ ഉത്സാഹം കാട്ടുന്നതാണ് എന്നതാണ്. അത് സര്‍ക്കാര്‍ രൂപീകരണ സമയവുമായി ചേര്‍ന്നു വന്നിരിക്കുന്നു. അതോടൊപ്പം തന്നെ അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുമായാണ് ആ സമയ ക്രമങ്ങളൊക്കെയും. ഈ രണ്ട് പ്രക്രിയകളും സമാന്തരമായി നീങ്ങുകയാണ്. അഫ്ഗാനിസ്ഥാനകത്ത് നടത്തേണ്ട ചര്‍ച്ച മാര്‍ച്ച്-10 ന് തുടങ്ങാമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. അതേ സമയം പ്രസിഡന്‍റ് ഘനിയും, അബ്ദുള്ള അബ്ദുള്ളയും മാര്‍ച്ച്-9-ന് മാത്രമാണ് സത്യപ്രതിഞ്ജ ചെയ്തിട്ടുള്ളത്. രണ്ട് പ്രസിഡന്‍റുമാര്‍ക്കും രണ്ട് വ്യത്യസ്ത തീയ്യതികളാണ് സത്യപ്രതിഞ്ജക്ക് നിശ്ചയിച്ചത്. ഭാഗ്യം എന്ന് പറയട്ടെ ആ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞു ഇപ്പോള്‍. അഫ്ഗാനിലെ രാഷ്ട്രീയ വരേണ്യരെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട ഒരു നടപടി തന്നെയായിരുന്നു. കാരണം താലിബാനെ അഫ്ഗാനിസ്ഥാനകത്ത് ഉള്ള ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുവാന്‍ അവര്‍ക്കിപ്പോള്‍ ഒരു സംയുക്ത വേദി ഉണ്ടായിരിക്കുന്നു.

ചോദ്യം: അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞ ദശാംബ്ദങ്ങളില്‍ നേടിയ ജനാധിപത്യപരമായ നേട്ടങ്ങള്‍ എത്രത്തോളം അപകട ഭീഷണിയാണ് നേരിടുന്നത്, പ്രത്യേകിച്ചും യുഎസ് - താലിബാന്‍ കരാറിന്‍റെ പശ്ചാത്തലത്തില്‍ കൂടുതലും?

ഉത്തരം: എഴുതി വെച്ചതുപോലെ കാര്യങ്ങള്‍ നടന്നു വരികയാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും നമുക്ക് എന്ന് ഞാന്‍ കരുതുന്നില്ല. ആ കരാര്‍ യഥാര്‍ത്ഥത്തില്‍ താലിബാനെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അഫ്ഗാന്‍ സര്‍ക്കാരുമായും സമൂഹവുമായും വീണ്ടും ഇടപഴകുന്നതിലേക്ക് തിരിച്ചു കൊണ്ടു വരികയാണ്. തികഞ്ഞ വിശ്വാസത്തോടെ അത് താലിബാന്‍ നടപ്പിലാക്കിയാല്‍ തീര്‍ച്ചയായും അത് നല്ല ഫലങ്ങളും സമാധാനവും കൊണ്ടു വരുന്നതിലേക്ക് നയിക്കുമെന്ന് ഞാന്‍ കരുതുന്നു. എല്ലാവര്‍ക്കും കലാപം അവസാനിപ്പിക്കണമെന്നുണ്ട്. പ്രത്യേകിച്ചും അഫ്ഗാന്‍ ജനതക്ക്. അതോടൊപ്പം തന്നെ ഭീകര സംഘടനകളുമായുള്ള ബന്ധം താലിബാന്‍ വേര്‍പെടുത്തും എന്നുള്ള ഒരു ഉറപ്പും അത് നല്‍കുന്നുണ്ട്. പ്രത്യേകിച്ച് അവര്‍ കാബൂളിലേക്ക് തിരിച്ചെത്തി കഴിഞ്ഞാല്‍ ഭീകര സംഘങ്ങളുമായി മാത്രമല്ല അതിലുപരി ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നവരുമായുള്ള ബന്ധം കൂടി അവര്‍ മുറിച്ചു മാറ്റേണ്ടതുണ്ട്. കഴിഞ്ഞ 18 വര്‍ഷമായി ഇക്കൂട്ടരുമായൊക്കെയുള്ള ബന്ധങ്ങളുടെ ഗുണഭോക്താക്കളാണ് താലിബാന്‍.

ചോദ്യം: അധികാരം പങ്കിടുന്നതിനെ സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി താലിബാന്‍ അവരുടെ കലാപ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം കണ്ട് കുറക്കണമെന്ന് യു എസ് മുന്നോട്ട് വെച്ച ധാരണ താലിബാന്‍ അവഗണിച്ചിരിക്കുകയാണ്. രാജ്യത്തെ 34 പ്രവിശ്യകളില്‍ 20 എണ്ണത്തിലും കഴിഞ്ഞ 24-48 മണിക്കൂറുകളില്‍ പോരാട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സജീവ പ്രതിരോധം എന്ന നിലപാടില്‍ നിന്നും പ്രത്യാക്രമണം എന്ന നിലപാടിലേക്ക് മാറുവാന്‍ പ്രസിഡന്‍റ് ഘനി നിര്‍ബന്ധിതനായിരിക്കുന്നു. ഇങ്ങനെ കാര്യങ്ങള്‍ മാറി മറിയുന്നത് എവിടേക്ക് നയിക്കും?

ഉത്തരം: നമ്മുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ അഫ്ഗാനെതിരെയോ അഫ്ഗാന്‍ സുരക്ഷാ ഭടന്മാര്‍ക്കെതിരെയോ ഉള്ള കലാപങ്ങള്‍ വെട്ടി കുറക്കുവാനുള്ള നിബന്ധന അടിച്ചേല്‍പ്പിക്കുന്നില്ല ഈ കരാര്‍ എന്നത് ദൗര്‍ഭാഗ്യകരമാണ്. 7 ദിവസത്തേക്ക് കലാപം കുറക്കും എന്നു മാത്രമാണ് അത് മൊത്തത്തില്‍ പറയുന്നത്. താലിബാന്‍ അമേരിക്കക്കാരേയും സഖ്യ കക്ഷികളേയും ആക്രമിക്കില്ല എന്ന് മാത്രമാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. അഫ്ഗാന്‍ സര്‍ക്കാരിനെയോ അല്ലെങ്കില്‍ പ്രവിശ്യകളില്‍ കലാപം നിര്‍ത്തുന്നതിനേയോ സംബന്ധിച്ച് ഉറപ്പുകള്‍ ഒന്നും തന്നെയില്ല. താലിബാന്‍ തങ്ങളുടെ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെങ്കിലും അതില്‍ വര്‍ദ്ധന കാണുന്നുണ്ട് നമ്മള്‍. പ്രത്യാക്രമണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കാതെ തന്നെ മാര്‍ച്ചിലും ഏപ്രിലിലും അവര്‍ അത് ചെയ്തെങ്കില്‍ തീര്‍ച്ചയായും കലാപങ്ങളുടെ തോത് വീണ്ടും വര്‍ദ്ധിക്കുവാന്‍ പോവുകയാണ്. അഫ്ഗാനിനകത്ത് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പായി ഏതാനും പ്രവിശ്യകളുടെ തലസ്ഥാനങ്ങളെങ്കിലും പിടിച്ചെടുക്കുവാന്‍ താലിബാന്‍ ആഗ്രഹിക്കുന്നതായി കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. കാരണം കൂടുതല്‍ കരുത്തുറ്റ നിലയില്‍ നിന്നു കൊണ്ട് വിലപേശലുകള്‍ക്ക് തുടക്കം കുറിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. ചര്‍ച്ചകള്‍ക്ക് വരുന്നതിനു മുന്‍പായി തന്നെ താലിബാന് അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം നല്‍കിയിട്ടുണ്ട് എന്നുള്ള തോന്നല്‍ അവരെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റിയിരിക്കുന്നു എന്നാണ് എന്‍റെ അനുമാനം. എന്തായാലും നിലവിലുള്ള അവരുടെ സൈനിക തന്ത്രം അതു തന്നെയാണ്.

ചോദ്യം: സിഖ് ന്യൂനപക്ഷങ്ങള്‍ക്കെതിരേയും, പ്രസവാശുപത്രികള്‍ക്കെതിരേയും, കുന്ദസ്സില്‍ ചുരുങ്ങിയത് 17 ഇന്‍റലിജന്‍സ് കേന്ദ്രങ്ങള്‍ക്കെതിരേയും ആക്രമണ പരമ്പരകള്‍ നടന്നു... യു എസ് പ്രത്യേക പ്രതിനിധി പറയുന്നത് അത് ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍റെ പണിയെന്നാണ്. അതേ സമയം പ്രസിഡന്‍റ് ഘനി പറയുന്നത് താലിബാന്‍റെ നടപടിയാണെന്നാണ്... ഇന്ത്യയുടെ കരുതല്‍ എന്താണ്?

ഉത്തരം: ഈ പറയുന്ന ഭീകര സംഘങ്ങള്‍ എല്ലാം തന്നെ പരസ്പര ബന്ധമുള്ളതാണ് എന്നതാണ് വസ്തുത. അവരെ വേറിട്ട് തിരിച്ചറിയുക വളരെ പ്രയാസകരമായ കാര്യമാണ്. തങ്ങളുടെ സ്രോതസ്സുകളും ആളുകളേയും തന്ത്രങ്ങളേയും ആദര്‍ശങ്ങളും അടക്കം എല്ല്‌ളാം അവര്‍ പരസ്പരം പങ്കിടുന്നുണ്ട്. നല്ലതും ചീത്തയുമായ ഭീകരരെ വേര്‍ തിരിച്ചു കാണുക എന്നുള്ള ഒരു നിലപാടിലേക്ക് എത്തുന്നത് ഒട്ടും ശരിയായ നയമല്ല. ഈ ആക്രമണങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക അര്‍ത്ഥമുണ്ട്. അവയെല്ലാം തന്നെ അടിസ്ഥാനപരമായി തിരക്കു കൂട്ടലും, യുദ്ധം മൂലം ക്ഷീണിതരായിരിക്കുന്ന അഫ്ഗാനെതിരെ മനശാസ്ത്രപരമായ കളിക്കലും അതുവഴി അഫ്ഗാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയാണ്. അഫ്ഗാനിനകത്തുള്ള ചര്‍ച്ചകള്‍ നമ്മള്‍ തുടങ്ങുന്നതിനു മുന്‍പ് ഞങ്ങള്‍ ആവശ്യപ്പെട്ട നിബന്ധനകള്‍ക്ക് നിങ്ങള്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഒട്ടേറെ നിഷ്‌കളങ്ക അഫ്ഗാന്‍ ജീവനുകള്‍ നഷ്ടപ്പെടുമെന്നുള്ള മുന്നറിയിപ്പാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മുളച്ചു പൊന്തിയിരിക്കുന്ന മറ്റ് സംഘങ്ങള്‍ക്ക് ഈ ആക്രമണങ്ങളുടെ ക്രഡിറ്റ് ഏറ്റെടുക്കുക എന്നുള്ളത് വളരെ സൗകര്യപ്രദമായ കാര്യമാണ്. കാരണം താലിബാനെ സംബന്ധിച്ചിടത്തോളം ആ ആക്രമണങ്ങളെ ന്യായീകരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതൊക്കെയാണ് അവര്‍ കളിച്ചു കൊണ്ടിരിക്കുന്ന തന്ത്രങ്ങള്‍. ഏത് സംഘമാണ് അത് ചെയ്യുന്നത് എന്നൊന്നും നമ്മള്‍ ഇപ്പോള്‍ വിലയിരുത്തേണ്ടതില്ല. അഫ്ഗാനിസ്ഥാനില്‍ തുടര്‍ന്നു വരുന്ന കലാപങ്ങള്‍ക്ക് ചില ചരിത്രവും പശ്ചാത്തലവും ഉണ്ടെന്നുള്ളതാണ് വസ്തുത. അത് അഫ്ഗാന്‍കാര്‍ക്ക് അറിയുകയും ചെയ്യാം. ഖാലിസാദിനും അതറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ ഇപ്പോഴത്തെ ആവശ്യം അത്തരം ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം തലയൂരുവാന്‍ താലിബാന് അവസരമൊരുക്കുക എന്നുള്ളതാണ്. കാരണം വലിയ മാറ്റം സംഭവിച്ച ഒന്നായാണ് ഇപ്പോള്‍ താലിബാനെ പ്രദര്‍ശിപ്പിക്കുന്നത്. അതിപ്പോള്‍ ഒരു രാഷ്ട്രീയ ശക്തിയായി ചിത്രീകരിക്കപ്പെടുന്നു. കലാപത്തിന്റെ വക്താക്കളായല്ല അവരെ ഇപ്പോള്‍ കാണുന്നത്. പക്ഷെ ഇങ്ങനെയൊക്കെയാണെന്ന് അവര്‍ ഇനിയും തെളിയിക്കേണ്ടതുണ്ട്.

ചോദ്യം: ഇന്ത്യ ഏറെ കാലത്തേക്കായി ഒരു ചുവപ്പ് വര വരച്ചിട്ടുണ്ട്. മോസ്‌കോയില്‍ താലിബാനുമൊത്ത് ഒരു മുറി പങ്കിട്ടു കൊണ്ട് ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധിയായി മാറിയ നിലപാടിന്റെ ഭാഗമായി പോയ രണ്ട് മുന്‍ അംബാസിഡര്‍മാരില്‍ ഒരാളായിരുന്നു താങ്കള്‍. കഴിഞ്ഞ വര്‍ഷം റെയ്‌സിന ചര്‍ച്ചകളുടെ സമയത്ത് സൈനിക തലവന്‍ ബിപിന്‍ റാവത്ത് പറഞ്ഞത് താലിബാനുമായുള്ള ചര്‍ച്ചകളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ഓടി കയറണം എന്നാണ്. താലിബാനുമായി നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യക്കുള്ള സാധ്യത എവിടെയാണുള്ളത്?

ഉത്തരം: ഇന്ത്യ അഫ്ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടും. അത് വളരെ വ്യക്തമാണ്. അഫ്ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടുവാന്‍ ഇന്ത്യ തയ്യാറാണ്. വളരെ വ്യക്തമായ കാര്യമാണ് അത്. നമ്മുടെ തൊട്ടു അയല്‍പക്കത്തുള്ള കാര്യമാണിത്. അതിനാല്‍ എല്ലാ രാഷ്ട്രീയ ശക്തികളുമായും ബന്ധപ്പെടുവാന്‍ നമ്മള്‍ തയ്യാറാണ്. പക്ഷെ ഒരു രാഷ്ട്രീയ ശക്തിയായി മാറി എന്നെങ്കിലും ചുരുങ്ങിയത് താലിബാന്‍ തെളിയിക്കേണ്ടതുണ്ട്. അതുപോലെ കലാപം വിട്ട്, അഫ്ഗാന്‍ കാരെ കൊല്ലുന്നത് നിര്‍ത്തിയെന്നും അവര്‍ തെളിയിക്കണം. തങ്ങളുടെ അയല്‍പക്കങ്ങളില്‍ പലതും വിളിച്ചു പറയുന്നവരുടെ കൂടെ ചേരേണ്ടതുണ്ട് ഇന്ത്യ എന്ന് ഒരിക്കലും വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഇന്ത്യക്ക് അതിന്‍റേതായ നയങ്ങളുണ്ടാവണമെന്നും നമ്മുടെ മേഖലയില്‍ മികച്ച ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള ആത്മവിശ്വാസം അത് പുലര്‍ത്തി കൊണ്ടിരിക്കണമെന്നും ഞാന്‍ കരുതുന്നു. അങ്ങനെയല്ലെങ്കില്‍ പ്രാദേശികമായും ഒരു വന്‍ ശക്തിയായി ഉയര്‍ന്നു വരുന്നു നമ്മളെന്ന അവകാശ വാദം ഗുരുതരമാംവിധം വിലകുറച്ച് കാട്ടപ്പെടും. പ്രത്യേകിച്ചും നമ്മള്‍ മറ്റുള്ളവര്‍ ഉയര്‍ത്തുന്ന സ്വരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഒരു പ്രത്യേക തരം വീക്ഷണം പുറത്തു കാട്ടുവാന്‍ തുടങ്ങിയാല്‍.

പിന്നെ അനൗദ്യോഗിക പ്രതിനിധി എന്ന നിലയില്‍ മോസ്‌കോയിലേക്ക് പോയ കാര്യം പ്രാദേശിക രാജ്യങ്ങളുമായി അന്നാദ്യമായിട്ടായിരുന്നു താലിബാന്‍ ചര്‍ച്ചക്ക് വന്നത്. റഷ്യയും അതിനു തയ്യാറായി മുന്നോട്ട് വന്നു. മൊത്തം ചര്‍ച്ചകളേയും ആദ്യമായി ജനാധിപത്യ വല്‍ക്കരിച്ച ചരിത്രപരമായ ഒന്നായിരുന്നു അഫ്ഗാനിനകത്തെ ചര്‍ച്ചകള്‍. യു എസ് - താലിബാന്‍ കരാറിലേക്ക് നയിച്ച ആ ചര്‍ച്ചകള്‍ക്ക് മുഴുവന്‍ മുന്നെ താലിബാനും യു എസ് സര്‍ക്കാരും തമ്മില്‍ അടിസ്ഥാനപരമായി ഒരു ഉഭയകക്ഷി ചര്‍ച്ച ഉണ്ടായിരുന്നു. ആതിഥേയരായ ഖത്തര്‍ ഒഴികെ മറ്റാരും തന്നെ അന്ന് മുറിയില്‍ ഉണ്ടായിരുന്നില്ല. താലിബാന്‍ എന്ന പേരില്‍ വേഷം കെട്ടി ഐ എസ് ഐ യില്‍ നിന്ന് ഏതോ ഒരാള്‍ കടന്നു വന്നതൊഴിച്ചാല്‍, മുഖ്യ കക്ഷികളായ നാറ്റോയോ അഫ്ഗാനിസ്ഥാനോ പോലും ഉണ്ടായിരുന്നില്ല മുറിയില്‍. അതിനാല്‍ ദോഹയിലെ പ്രക്രിയകളില്‍ ഇന്ത്യ ചേരുന്നു എന്ന ചോദ്യമേ ഉയരുന്നില്ല ഇവിടെ.

ഇന്നു നമ്മള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാണ്. കൂടുതല്‍ വലിയ സൃഷ്ടിപരമായ പങ്ക് വഹിക്കുവാനുള്ള അവസരമാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. നമ്മുടെ നിഷ്പക്ഷതയും, നമ്മല്‍ നിരന്തരമായി ജനാധിപത്യ, റിപ്പബ്ലിക്കന്‍ അഫ്ഗാനിസ്ഥാനെ പിന്തുണക്കുന്ന ഒരു നയം സ്വീകരിച്ചതും മൊത്തം രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധം നമുക്കുള്ളതുമായ വസ് തുതകളില്‍ നിന്നാണ് ഇത് ഉല്‍ഭവിക്കുന്നത്. അതിനാല്‍ നമ്മള്‍ പുറത്തേക്ക് വിടേണ്ട സന്ദേശം പരസ്പരം കൊന്നൊടുക്കുന്ന ഈ യുദ്ധത്തിന് ഒരവസാനം കുറിക്കുന്നതിനായി താലിബാനടക്കമുള്ള എല്ലാ അഫ്ഗാനിസ്ഥാന്‍ കാരും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തേണ്ട സമയം ആഗതമായിരിക്കുന്നു എന്നതാണ്. തങ്ങള്‍ ഐ എസ് ഐ യുടെ ശത്രുക്കളാണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് താലിബാന്‍ എന്നതിനാല്‍ ശരിക്കും ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ താലിബാന്‍ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നറിയുവാന്‍ ഒരു പരിശോധന കൂടി അവരില്‍ നടത്തേണ്ടിയിരിക്കുന്നു എന്നു മാത്രമാണ് ഞാന്‍ കരുതുന്നത്. ഐ എസ് ഐ എസ് അല്ലെങ്കിലും അഫ്ഗാന്‍ കാരെ കൊല്ലുന്നുണ്ട്, അവര്‍ അമേരിക്കക്കാരുടേയും ശത്രുക്കളാണ്, അഫ്ഗാന്‍ രാഷ്ട്രത്തിന്‍റേയും ശത്രുക്കളാണ്. അതിനാല്‍ അഫ്ഗാനിസ്ഥാന്‍റെ 30 ശതമാനം മേഖലയില്‍ നിയന്ത്രിക്കുന്നുന്‍ എന്ന് പറയുന്ന താലിബാന്‍ എന്തുകൊണ്ട് അഫ്ഗാന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ഐ എസ് ഐ എസി നെതിരെ പോരാടുന്നില്ല? സ്വന്തം പൗരന്മാരെ വെറുതെ കൊന്നൊടുക്കുന്നതിനു പകരം അവരെ സം രക്ഷിക്കുന്നതിനായി എന്തെങ്കിലും ചെയ്യുന്നതിനായി ഒരു യഥാര്‍ത്ഥ ദേശീയ ശക്തി എന്ന നിലക്ക് അവര്‍ പെരുമാറുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഒരു വ്യക്തമായ പരീക്ഷണം തന്നെയായിരിക്കും അത്.

ചോദ്യം: കാര്യങ്ങള്‍ വെറുതെ നോക്കിയിരുന്ന് കാണുവാനുള്ള അവസരം ഇനിയും ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ ബാക്കിയുണ്ടോ? നവംബറില്‍ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പായി ബാക്കിയുള്ള സൈന്യത്തെ കൂടി പിന്‍ വലിക്കുവാന്‍ അമേരിക്ക അത്യന്തം ആഗ്രഹിക്കുന്നുണ്ട്. ഈയിടെ ഡല്‍ഹിയിലേക്ക് തിരക്കിട്ട നടത്തിയ സന്ദര്‍ശനത്തില്‍ സാല്‍മേ ഖാലിസാദ് ഇന്ത്യ താലിബാനോട് നേരിട്ട് സംസാരിക്കണം എന്ന് വാദിക്കുകയുണ്ടായി.

ഉത്തരം: അഫ്ഗാനിസ്ഥാനകത്ത് നടക്കേണ്ട ചര്‍ച്ചകളുടെ വേഗത കൂട്ടാന്‍ ആര്‍ക്കും നിര്‍ബന്ധം ചെലുത്താന്‍ കഴിയുകയില്ല. യു എസ് - താലിബാന്‍ കരാര്‍ തന്നെ നിങ്ങളൊന്ന് എടുത്ത് പരിശോധിച്ചു നോക്കൂ. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍ വാങ്ങലിന് സമയക്രമം അതിലുണ്ട്. പക്ഷെ അഫ്ഗാനിസ്ഥാനകത്തുള്ള ചര്‍ച്ചകള്‍ എപ്പോള്‍ അവസാനിപ്പിക്കണം എന്നതിനെ കുറിച്ച് ഇല്ല. അതിനാല്‍ നമുക്ക് ഇനി അധിക സമയമൊന്നും ബാക്കിയില്ല എന്ന് പറയുന്നത് അത്ര ശരിയല്ല. തങ്ങള്‍ എന്ന് രഞ്ചിപ്പിലെത്തുമെന്നും, പരസ്പരം മറക്കുവാനും ക്ഷമിക്കുവാനും അവര്‍ തയ്യാറാണോ എന്നും, ഒരേ വേദിയില്‍ ഒന്നിച്ചിരിക്കുമെന്നും തീരുമാനിക്കേണ്ടത് ആത്യന്തികമായി അഫ്ഗാന്‍ ജനതയാണ്. താലിബാനും അത് തന്നെ ബാധകമാണ്. തങ്ങള്‍ക്ക് പരമാവധി ഗുണങ്ങള്‍ ചര്‍ച്ചകളിലൂടെ ലഭിക്കുന്ന രീതിയില്‍ മാത്രമേ അതിന്റെ വേഗത കൂട്ടുവാന്‍ താലിബാന്‍ തയ്യാറാകൂ എന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്ന് പറയുന്നത് ശരിയായ വിലയിരുത്തലല്ല. നമ്മള്‍ ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നത് ശരിയായ മനസ്സിലാക്കലല്ല. വിലപേശല്‍ ചര്‍ച്ചകളും അഭിപ്രായം സ്വരൂപിക്കലുമെല്ലാം എപ്പോഴും പൊതു വേദിയില്‍ തന്നെ ചെയ്തു കൊള്ളണമെന്നില്ല. പിന്നാമ്പുറങ്ങളില്‍ നമ്മുടെ എംബസിയും അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം സജീവമാണ്. ചുരുങ്ങിയത് അവര്‍ അഫ്ഗാന്‍ സര്‍ക്കാരിന് ഉപദേശങ്ങളെങ്കിലും നല്‍കുന്നുണ്ട്. ഖാലിസാദ് ഇവിടെ വന്നത് ഇന്ത്യ അതിന്റെ സ്വാധീനം ഉപയോഗിച്ചു കൊണ്ട് കാബൂളിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നീക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ടാണ്. തീര്‍ച്ചയായും പിന്നാമ്പുറ ചര്‍ച്ചകള്‍ ഫലപ്രദമായി എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. കാരണം ചില ഫലങ്ങള്‍ നമ്മള്‍ കണ്ടു തുടങ്ങിരിക്കുന്നു. അത് ഒരു പക്ഷെ അമേരിക്കയുടെ നിര്‍ബന്ധം കൊണ്ടാകാം, ഇറാന്റെ ഉപദേശം കൊണ്ടാവാം, അല്ലെങ്കില്‍ ഇന്ത്യയുടെ ഉപദേശം കൊണ്ടാകാം. ഇരുകൂട്ടരും ഒരുമിച്ച് ചേരേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് എല്ലാവരും അവരോട് പറയുന്നത്. വിജയി എല്ലാം നേടിയെടുക്കുന്നു എന്ന നിലയില്‍ സ്ഥിതി വിശേഷത്തെ കണക്കാക്കാന്‍ പാടില്ല പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പേരില്‍. കാരണം അത് കാബൂളിലെ നേതൃത്വത്തെ വളരെ അനൈക്യത്തോടെയുള്ള ഒരു സ്ഥിതി വിശേഷത്തിലേക്ക് തള്ളി വിടും.

ചോദ്യം: അപ്പോള്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു അല്ലേ?

ഉത്തരം: ഞാന്‍ അതിന്റെ ഭാഗമല്ല. പക്ഷെ മുഴുവന്‍ സമയവും ഇന്ത്യാ സര്‍ക്കാര്‍ വെറുതെ ഇരുന്ന് കാര്യങ്ങള്‍ നോക്കി കാണുകയല്ല, എന്ന കാര്യം എനിക്കുറപ്പുണ്ട്. ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ എല്ലാം നിശബ്ദമായി ചെയ്യുന്നതാണ് നല്ലത്. പ്രത്യേകിച്ച് നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായി ചേര്‍ന്നു ചെയ്യുന്നത്. നമ്മുടെ പ്രശ്‌നം നമുക്ക് അവിടെ (ഇന്ത്യ) ഒട്ടേറെ സുഹൃത്തുക്കളുണ്ട് എന്നുള്ളതാണ്. അതിനാല്‍ നമുക്ക് പക്ഷം പിടിക്കാനോ ഒരാളെ ഒഴിവാക്കി മറ്റൊരാളെ തിരഞ്ഞെടുക്കാനോ കഴിയില്ല. അതിനാല്‍ വളരെ നിശബ്ദമായി നമ്മുടെ ഉല്‍കണ്ഠകളെ അവരെ അറിയിക്കുകയും, മെച്ചപ്പെട്ട വഴി തെരഞ്ഞെടുത്ത് മുന്നോട്ട് പോകുവാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ചോദ്യം: താലിബാനുമായുള്ള ചര്‍ച്ചകളിലേക്ക് ഇന്ത്യ എത്രയും പെട്ടെന്ന് തന്നെ കടന്നു വരണമെന്ന ആവശ്യത്തെ കുറിച്ച് നമ്മള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കണ്ടു കഴിഞ്ഞു. അതോടൊപ്പം തന്നെ കശ്മീര്‍ സംബന്ധിച്ച് താലിബാന്റെ അഭിപ്രായങ്ങള്‍ മാറിയതുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങളും നടക്കുന്നുണ്ടല്ലോ?

ഉത്തരം: കശ്മീരിലോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലോ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് താലിബാന്‍ ഒരിക്കലും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. പാകിസ്ഥാനിലെ ചില വിഭാഗങ്ങള്‍ ഈ രണ്ടു പ്രശ്‌നങ്ങളുമായി പരസ്പരം ബന്ധപ്പെടുത്തുവാന്‍ ശ്രമിച്ചു വരുന്നുണ്ട്. ഈ രണ്ട് പ്രശ്‌നങ്ങളും കൂട്ടി കെട്ടുവാന്‍ അവര്‍ ആഗ്രഹിക്കുന്നതിന് ലളിതമായ ഒരു കാരണമുണ്ട്. എന്നാല്‍ മാത്രമേ അമേരിക്കയെ വീണ്ടും ഇവിടേക്ക് കൊണ്ടു വരുവാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ. കാരണം അമേരിക്കയെ സംബന്ധിച്ചിടത്തോളം അഫ്ഗാനുമായി ബന്ധപ്പെട്ട സമവാക്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം രണ്ട് ഭാഗങ്ങളും സംബന്ധിച്ചുള്ള സമവാക്യങ്ങള്‍ പ്രധാനമാണ്. ഒരു അളവ് വരെ പ്രാധാന്യം അല്ലെങ്കില്‍ ബന്ധം അവ തമ്മിലുണ്ടാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ചിലരൊക്കെ ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിട്ടുണ്ട്. താലിബാന്‍ ഇക്കാര്യം രണ്ട് ദിവസം മുന്‍പ് മാത്രമല്ല, 370-ആം വകുപ്പ് മാറ്റിയ വേളയിലും പറഞ്ഞിട്ടുള്ളതാണ്. ദോഹയിലെ സമാധാന ചര്‍ച്ചകളെ ഇത് ബാധിക്കാന്‍ പോകുന്നുണ്ടെന്ന് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി അതിനിടയില്‍ പറയുകയുണ്ടായി. അപ്പോഴും താലിബാന്‍ വക്താവ് ഉടന്‍ തന്നെ മുന്നോട്ട് വന്ന് ഈ രണ്ട് പ്രശ്‌നങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതേയില്ല എന്ന് പറഞ്ഞിരുന്നു. 37-ആം വകുപ്പ് മാറ്റം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അത് ഞങ്ങള്‍ മാനിക്കുന്നുണ്ട്. കശ്മീര്‍ പ്രശ്‌നവും താലിബാനും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഞങ്ങള്‍ കാണുന്നില്ല. കഴിഞ്ഞ ആഴ്ച ചില താലിബാന്‍ പ്രസ്താവനകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലുണ്ടായ പുകിലുകള്‍ ഞങ്ങളും കണ്ടിരുന്നു. കശ്മീരും അതുപോലുള്ള വിഷയങ്ങളും താലിബാന്‍ ഏറ്റു പിടിക്കുമെന്നുമൊക്കെ അതില്‍ പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊക്കെ ചില ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ഉണ്ടാക്കിയതാണെന്ന് ഞാന്‍ കരുതുന്നു. താലിബാന്‍ വക്താവ് സ്റ്റാനിക്‌സായും സുഹൈല്‍ ഷഹീനും മുന്നോട്ട് വന്ന് ഇത് വ്യക്തമാക്കേണ്ടതുണ്ട്. അതോടു കൂടി അനാവശ്യമായി സൃഷ്ടിച്ച ഈ വിവാദം കെട്ടടങ്ങും. പക്ഷെ താലിബാനോ അഫ്ഗാന്‍ കാരോ ഇന്ത്യയെ വെറുപ്പോടെ കാണുന്നില്ല എന്നതാണ് സത്യം. അതേ സമയം അങ്ങനെ ആയിരിക്കണമെന്ന് പാക്കിസ്ഥാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

ചോദ്യം: താലിബാന്‍റെ നയങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ ഉള്ളതാണെന്നും ആ കൂട്ടുകെട്ട് അഴിയുന്നതുവരെ ഇന്ത്യ കൂടുതല്‍ നീക്കങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല എന്നും താങ്കള്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. റാവല്‍പിണ്ടി എന്ന പ്രിസത്തിലൂടെയാണോ ഇന്ത്യ അഫ്ഗാനിസ്ഥാനെ നോക്കി കാണുന്നാത്ത്?

ഉത്തരം: തീര്‍ച്ചയായും അല്ല. പാക്കിസ്ഥാന്‍ എന്ന പ്രിസത്തിലൂടെ അഫ്ഗാനിസ്ഥാനെ നോക്കി കാണുന്നത് തെറ്റാണ്. നിങ്ങളുടെ തന്നെ അയല്‍പക്കം എന്ന നിലയിലും, സാര്‍ക്ക് എന്ന നിലയിലും അല്ലെങ്കില്‍ വിട്ടു പോയ മറ്റ് കാര്യങ്ങളിലൂടെ എല്ലാം വേണം നമ്മള്‍ അഫ്ഗാനിസ്ഥാനെ നോക്കി കാണേണ്ടത്. സാര്‍ക്കില്‍ നിന്നും ഒരാള്‍ വിട്ടു പോയാലും അത് തുടര്‍ന്നു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. അതിനാല്‍ തീര്‍ച്ചയായും തെറ്റായ രീതിയില്‍ ഇതുവരെ ഇക്കാര്യത്തില്‍ പങ്കാളിത്തം വഹിച്ചു കൊണ്ടിരിക്കുന്ന പാക്കിസ്ഥാനെ നോക്കി നമ്മള്‍ കാര്യങ്ങള്‍ നിശ്ചയിക്കേണ്ടതില്ല. അത്തരം പ്രവര്‍ത്തികളെ തീര്‍ത്തും ഇല്ലാതാക്കുന്ന എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമോ അതെല്ലാം നമ്മള്‍ ചെയ്യണം. മാനുഷികമായ സഹായങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടും കെട്ടി പൊക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പ്രാഥമികമായും ശ്രദ്ധയൂന്നികൊണ്ടായിരിക്കണം നമ്മുടെ അഫ്ഗാന്‍ സമീപനം. അങ്ങനെ വന്നാല്‍ അത് നമ്മുടെ അയല്പക്കത്ത് തന്നെ സമാധാനവും പുരോഗതിയും കൈവരിക്കുന്നതിലേക്ക് നയിക്കും. സമാധാനം അദൃശ്യമായ ഒന്നാണെന്ന് നമ്മള്‍ക്ക് അറിയാം. അതിനാല്‍ നമ്മുടെ മേഖലയില്‍ തന്നെ നമ്മള്‍ സമാധാനത്തിലേക്ക് നയിക്കണം. പാക്കിസ്ഥാന്‍ ഇതിനെ ഒരു സമവാക്യമായാണ് കാണുന്നത്. അവര്‍ ഒന്നിനെ മറ്റൊന്ന് നേടാനുള്ള ഉപകരണമായാണ് കാണുന്നത്. ഇതൊക്കെയാണ് നമ്മള്‍ തീര്‍ച്ചയായും തള്ളി കളയേണ്ട കാര്യങ്ങള്‍.

ചോദ്യം: അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അനുരഞ്ജന ശ്രമങ്ങളില്‍ കൂടുതല്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നതിന് പക്ഷെ ഇന്ത്യ മടിക്കുകയാണല്ലോ. നിരന്തരം ഈ റാവല്‍പിണ്ടി - കാബൂള്‍ സമവാക്യത്തിലുടെ നോക്കി കണ്ട് അതിനെ ന്യായീകരിക്കാമോ?

ഉത്തരം: 18 വര്‍ഷം തുടര്‍ച്ചയായി പാക്കിസ്ഥാന്‍ ഒരേ ഒരു നയമാണ് പിന്തുടര്‍ന്നത്. മനുഷ്യ ജീവനുകളും സാമ്പത്തിക പ്രതിസന്ധികളുമൊക്കെയായി വലിയ വിലയാണ് അവര്‍ക്ക് അതിന് കൊടുക്കേണ്ടി വന്നത്. നല്ലതിനായാലും ചീത്തക്കായാലും അവര്‍ ഒരു നിശ്ചിത പാത പിന്തുടര്‍ന്നു. ഇന്നവര്‍ അവസാന വരയ്ക്ക് തൊട്ടടുത്ത് എത്തിയിരിക്കുന്നു തങ്ങളെന്നും കരുതുന്നുണ്ട്. താലിബാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനുമായി അവര്‍ അനുരഞ്ജനത്തിലാകുവാന്‍ പാക്കിസ്ഥാന്‍ വിടുമോ എന്നുള്ളതാണ് യഥാര്‍ത്ഥ ചോദ്യം. സ്വതന്ത്രമായ ഒരു അഖണ്ഡ രാജ്യമായി ഭരിക്കപ്പെടുവാന്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അതിനെ സമ്മതിക്കുമോ? കാബൂളിലേക്ക് താലിബാന്‍ ഒരിക്കല്‍ തിരിച്ചു വന്നു കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനില്‍ മാത്രം ശ്രദ്ധയൂന്നുന്ന ഒരു ദേശീയത കക്ഷിയായി അത് മാറുമോ? ഒരു അഖണ്ഡ രാജ്യം എന്ന നിലയില്‍ അത് ലോകത്തിന്റെ മറ്റിടങ്ങളുമായി ഇടപഴകുമോ? എന്തായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള നയവുമായി മുന്നോട്ട് പോകുന്നതിന് യാതൊരു തരത്തിലുള്ള മടിയുമില്ല. കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യയുടെ വികസന പങ്കാളിത്തത്തെ താലിബാനും സ്വാഗതം ചെയ്തിട്ടുണ്ട്. നമ്മള്‍ അവിടെ ചെയ്തു കൊണ്ടിരിക്കുന്ന ഒരു പദ്ധതിക്കു നേരേയും ഒരാക്രമണവും ഇതുവരെ അവര്‍ നടത്തിയിട്ടില്ല. ആകെ ഉണ്ടായിരിക്കുന്നത് ദലാറാം-സാരഞ്ച് റോഡ് നിര്‍മ്മാണത്തിനു നേരെ നടന്ന ഒന്നോ രണ്ടോ ആക്രമണങ്ങള്‍ മാത്രം. പാര്‍ലിമെന്റ്, സല്‍മ അണക്കെട്ട് തുടങ്ങിയ ഒരു പദ്ധതികള്‍ക്കു നേരേയും ഒരാക്രമണവും ഉണ്ടായിട്ടില്ല എന്നുള്ള കാര്യം നമ്മള്‍ കണക്കിലെടുക്കേണ്ടതുണ്ട്.

ചോദ്യം: അപ്പോള്‍ ഇന്ത്യക്കാരെ തട്ടി കൊണ്ടു പോയ സംഭവങ്ങളോ?

ഉത്തരം: തട്ടി കൊണ്ടു പോകല്‍ നടന്നിട്ടുണ്ട്. പക്ഷെ അവക്കെല്ലാം പ്രാദേശികവും സാമ്പത്തികവുമായ ചില കാരണങ്ങളുണ്ട്. അത്തരം കാരണങ്ങളാണ് ആ സംഭവങ്ങള്‍ക്ക് പ്രചോദനമായിട്ടുള്ളത്.

ചോദ്യം: കോവിഡ്-19 വെല്ലുവിളികള്‍ കാരണമായി ചൂണ്ടി കാട്ടി ഈ അടുത്ത കാലത്ത് അഫ്ഗാനിസ്ഥാനിലെ രണ്ട് കോണ്‍സുലേറ്റുകള്‍ ഈയിടെ അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ അവിടെ നടക്കുന്ന കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വേണമോ കരുതാന്‍?

ഉത്തരം: ഈ അടുത്ത കാലത്ത് പത്രങ്ങളിലും മാസികകളിലും മാത്രമാണ് ഞാന്‍ അത് വായിച്ചിട്ടുള്ളത്. സ്ഥിതി ചെയ്യുന്ന ഇടത്തിന്‍റെ പ്രത്യേകത മൂലം ഹെരാത്തിലും ജലാലബാദിലുമൊക്കെ ഈ വൈറസിനെ അവര്‍ ഭയക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹെരാത്ത് വല്ലാതെ വൈറസ് ബാധിച്ച ഇടമാണ്. ഇറാനില്‍ നിന്നും വൈറസ് അഫ്ഗാനില്‍ എത്തിയശേഷം ആദ്യം പടര്‍ന്നു പിടിച്ച ഇടം. അതിനാല്‍ കോവിഡുമായി ബന്ധപ്പെട്ടാണ് ഈ സംഭവ വികാസം ഉണ്ടായിരിക്കുന്നത് എന്നതാണ് ഞാന്‍ മനസ്സിലാക്കിയ കാരണം. ഇത് താല്‍ക്കാലിക നടപടികള്‍ മാത്രമാണ്. നമുക്ക് കാത്തിരുന്ന് ശ്രദ്ധിക്കാം. ജലാലബാദിലേയും ഹെരാത്തിലേയും ജനങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിനായി അവര്‍ അവിടെ എത്തുകയും ഇപ്പോള്‍ അടച്ചു പൂട്ടല്‍ പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ കാര്യങ്ങള്‍ പ്രയാസമായിരിക്കുകയാണ്. അതിനാല്‍ ഇത് ഒരു ലളിതമായ വൈദ്യ ശാസ്ത്ര മുന്‍ കരുതല്‍ ആണ്.

ചോദ്യം: കാബൂള്‍ മുതല്‍ ദോഹ വരെയുള്ള ചര്‍ച്ചകളില്‍ എന്തുറപ്പാണ് നിങ്ങള്‍ക്കുള്ളത്? താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 90-കളിലെ അവസാന കാലഘട്ടത്തിലുണ്ടായ അതേ സ്ഥിതി തിരിച്ചു വരികയല്ലേ ചെയ്യുക? ഈ ഘട്ടത്തില്‍ സുരക്ഷാ സ്ഥിതി ഗതികള്‍ എന്തായി മാറും എന്നതിനെ കുറിച്ചുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ഭയങ്ങള്‍ എന്തൊക്കെയാണ്?

ഉത്തരം: നമ്മുടെ ഏറ്റവും വലിയ ഭയം താലിബാന്‍ ഒട്ടും തന്നെ മാറിയിട്ടില്ല എന്നുള്ളതും, അവര്‍ 1996-ലെ സ്ഥിതിയിലേക്ക് തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളതും സംബന്ധിച്ച് ആയിരിക്കണം. അങ്ങനെ വന്നാല്‍ അഫ്ഗാന്‍ സമൂഹം ആഴത്തില്‍ രണ്ടായി പിളരും. അതോടെ ഗുരുതരമായ ഏറ്റുമുട്ടലുകളും ആഭ്യന്തര യുദ്ധം തന്നെയും ഉണ്ടാകുന്ന പഴയ കാലത്തേക്കുള്ള തിരിച്ചു പോക്കായിരിക്കും സംഭവിക്കുക. ഏറ്റവും മോശപ്പെട്ട ഒരു സ്ഥിതി വിശേഷമായിരിക്കും അത്. തങ്ങളുടെ മദ്ധ്യവര്‍ത്തികളിലൂടെയും, പൊതു വേദികളിലും തങ്ങള്‍ മാറി എന്ന് താലിബാന്‍ പറയുന്നത് വിശ്വസിക്കുകയാണെങ്കില്‍ നമ്മള്‍ മനസ്സിലാക്കുന്ന ഒരു കാര്യം അവര്‍ അധികാരം പങ്കിടുവാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഇക്കാര്യങ്ങളൊക്കെയും ഇനിയും പരീക്ഷിച്ച് അറിയേണ്ട കാര്യങ്ങൾ ആണെന്നുമാണ്. ഇനി സൃഷ്ടിക്കുവാന്‍ പോകുന്ന വിഭാഗങ്ങൾ അല്ലെങ്കില്‍ സമിതികളോ ആയി ചര്‍ച്ച നടത്തുവാനായി അവര്‍ തിരിച്ചു വരേണ്ടതുണ്ട്. അതിനു ശേഷം അവര്‍ വിശദമായ ഭാവി പരിപാടികളുമായി വന്നെത്തണം. താലിബാന്‍റെ ഭാവി ആഗ്രഹങ്ങളെ കുറിച്ചുള്ള, തങ്ങളുടെ രാജ്യം ഏത് തരത്തിലുള്ളതായിരിക്കണം എന്നതിനെ കുറിച്ചുള്ള, ചില കാര്യങ്ങള്‍ എങ്ങനെയോ പുറത്തായിട്ടുണ്ട്. പക്ഷെ അവര്‍ അതെല്ലാം നിഷേധിക്കുന്നു. പക്ഷെ അത് വിശ്വസിക്കുകയാണെങ്കില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നു തന്നെ വ്യക്തമായി കരുതേണ്ടതുണ്ട്. ചില നിര്‍ണ്ണായക പ്രശ്‌നങ്ങളില്‍ ഇതുവരെയും അവര്‍ക്ക് വ്യക്തതയില്ല. സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചും ജനാധിപത്യത്തെ കുറിച്ചും അഫ്ഗാന്‍ സുരക്ഷാ സേനകളുടെ പങ്കാളിത്തത്തെ കുറിച്ചുമെല്ലാം. ഭീകരതയുടെ വേരുകള്‍ അറുത്ത് മാറ്റുന്നതിനെ കുറിച്ച് അവര്‍ കൃത്യമായ സന്ദേശം നല്‍കുക, കലാപം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വളരെ വ്യക്തമായ ഉറപ്പുകള്‍ നല്‍കുക എന്നിവയൊക്കെയാണ് അന്താരാഷ്ട്ര സമൂഹം ഇപ്പോഴും ഉല്‍കണ്ഠപ്പെടുന്ന കാര്യങ്ങള്‍. അവര്‍ അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കുകയല്ലാ എന്നും മനസ്സില്‍ ഒരുകാര്യം വെച്ചു കൊണ്ട് പുറമേക്ക് മറ്റൊന്ന് നടിക്കുകയല്ല ചെയ്യുന്നതെന്നും പ്രതീക്ഷിക്കുന്നു ഞാന്‍.

Last Updated : May 24, 2020, 12:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.