ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി സ്ഥാനാർഥി താജീന്ദർപാൽ സിങ് ബഗ്ഗ എതിർ സ്ഥാനാർഥിയും ആം ആദ്‌മി നേതാവുമായ രാജ്‌കുമാരി ധില്ലനെതിരെ 1984ലെ സിഖ് കലാപം ആരോപിച്ച് രംഗത്തെത്തി. കലാപത്തിലെ പ്രതിയായ സജ്ജൻ കുമാറിനൊപ്പം രാജ്‌കുമാരി ധില്ലൻ നിൽക്കുന്ന ചിത്രം ഉയർത്തിപ്പിടിച്ചാണ് ബഗ്ഗ എതിരാളിക്കെതിരെ പ്രചാരണത്തിനിറങ്ങിയത്.
തന്‍റെ ആസ്‌തി 18.90 ലക്ഷം മാത്രമാണെന്നും ധില്ലന് 51 കോടിയുടെ ആസ്‌തിയുണ്ടെന്നും ഹരിനഗർ നിയോജക മണ്ഡലത്തിലെ മികച്ച സ്ഥാനാർഥി താനാണെന്നും ബഗ്ഗ പ്രചാരണത്തിൽ പറഞ്ഞു. ധില്ലൻ ഒരു രാഷ്‌ട്രീയ നേതാവാണ് എന്നാൽ ഞാൻ മണ്ണിന്‍റെ മകനാണ്. കോൺഗ്രസിൽ നിന്നും എഎപിയിലേക്ക് പോയ അവരെ വിശ്വസിക്കരുതെന്നും ബഗ്ഗ കൂട്ടിച്ചേർത്തു.