ETV Bharat / bharat

തബ്‌ലീഗ് ജമാഅത്ത് കേസ്; ഡൽഹി പൊലീസിൽ നിന്ന് എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് മൗലാന സാദ് - FIR

2020 ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ സെക്ഷൻ 91 പ്രകാരമുള്ള രണ്ട് നോട്ടീസുകൾക്കും മറുപടി നൽകിയതായും മൗലാന സാദ് പറഞ്ഞു. അന്വേഷണത്തിൽ സഹകരിക്കാൻ താൻ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

തബ്‌ലീഗ് ജമാഅത്ത് മൗലാന സാദ് ഡൽഹി പൊലീസ് എഫ്‌ഐആർ Tablighi Jamaat Maulana Saad FIR Delhi Police
തബ്‌ലീഗ് ജമാഅത്ത് കേസ്: ഡൽഹി പൊലീസിൽ നിന്ന് എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് മൗലാന സാദ്
author img

By

Published : Apr 17, 2020, 11:01 PM IST

ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാന സാദ് ഡൽഹി പൊലീസിന് കത്തയച്ചു. 2020 ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ സെക്ഷൻ 91 പ്രകാരമുള്ള രണ്ട് നോട്ടീസുകൾക്കും മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ സഹകരിക്കാൻ താൻ എപ്പോഴും തയ്യാറാണെന്നും മൗലാന സാദ് വ്യക്തമാക്കി.

അതേസമയം സഹാറൻപൂരിലെ മൗലാന സാദിന്‍റെ നാല് ബന്ധുക്കൾ മാർച്ച് ഒന്നിന് ശേഷം മർകസ് സന്ദർശിച്ചിട്ടുണ്ടോയെന്ന ഭരണകൂടത്തിന്‍റെ അപ്പീലിൽ പ്രതികരിക്കാത്തതിനാലാണ് എഫ്‌ഐആർ ഫയൽ ചെയ്‌തത്. മാർച്ച് പകുതിയോടെ ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് നേരത്തെ ജമാഅത്ത് മേധാവിക്ക് നോട്ടീസ് നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.