ETV Bharat / bharat

തബ്‌ലീഗ് ജമാഅത്തിലെ വിദേശ അംഗങ്ങളില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കി

നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്തതിന് 955 വിദേശ പൗരന്മാർക്കെതിരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു

Tablighi Jamaat case Tablighi Jamaat Bangladeshi citizens walk free Kyrgyzstan nationals തബ്ലീഗ് ജമാഅത്ത് 5,000 രൂപ വീതം പിഴ

author img

By

Published : Jul 20, 2020, 3:24 PM IST

ന്യൂഡൽഹി: തബ്ലീഗ് ജമാഅത്തിന്‍റെ സമ്മേളനവുമായി ബന്ധപ്പെട്ട കേസില്‍ 121 വിദേശികളിൽ നിന്ന് 5,000 രൂപ വീതം പിഴ ഈടാക്കി. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജിതേന്ദർ പ്രതാപ് സിംഗിന്‍റെ ഉത്തരവ് അനുസരിച്ചാണ് നടപടി. ബംഗ്ലാദേശിൽ നിന്നുള്ള വിദേശ പൗരന്മാർക്കായി അഭിഭാഷകൻ അഷിമ മണ്ട്ലയും കിർഗിസ്ഥാൻ പൗരന്മാർക്കുവേണ്ടി അഭിഭാഷകൻ ഫാഹിം ഖാനും കോടതിയിൽ ഹാജരായി.

നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്തതിന് 955 വിദേശ പൗരന്മാർക്കെതിരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികളെല്ലാം വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് പ്രതികളെ തിരിച്ചറിയുന്നതിനും തുടർനടപടികൾക്കുമായി എംബസിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും കോടതി നടപടികളിൽ ഉൾപ്പെടുത്താൻ ഡൽഹി പൊലീസിസിനോട് നിര്‍ദേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.