ETV Bharat / bharat

ടി-സീരീസ് കമ്പനി ജീവനക്കാരന് കൊവിഡ്; ഓഫീസ് കെട്ടിടം അടച്ചുപൂട്ടി - corona

നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ ഓഫീസ് കെട്ടിടത്തിൽ താമസിച്ചിരുന്ന മേല്‍നോട്ടക്കാരിൽ ഒരാൾക്കാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

t series office sealed  t series staff corona positive  t series office caretaker covid 19 positive  bollywood corona cases  മുംബൈ  സംഗീത കമ്പനി  ടി-സീരീസ്  ഓഫീസ് കെട്ടിടം അടച്ചുപൂട്ടി  അന്ധേരി  ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ  ബിഎംസി  ടി- സീരീസ് വക്താവ്  മേല്‍നോട്ടക്കാരൻ കൊറോണ  ലോക്ക് ഡൗൺ  andheri brihenmumbai  bmc covid  corona
ടി-സീരീസിന്‍റെ കമ്പനിയിലെ ജീവനക്കാരന് കൊവിഡ്
author img

By

Published : May 11, 2020, 8:42 AM IST

മുംബൈ: സംഗീത കമ്പനിയായ ടി-സീരീസിന്‍റെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ഓഫീസ് കെട്ടിടം അടച്ചുപൂട്ടി. അന്ധേരിയിലെ ഓഫീസിന്‍റെ മേല്‍നോട്ടക്കാരിൽ ഒരാൾക്കാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർന്ന്, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ടി-സീരീസ് ഓഫീസ് കെട്ടിടം അടച്ചുപൂട്ടുകയായിരുന്നു. മാർച്ച് 15 മുതൽ ടി- സീരീസിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. എന്നാൽ, ജീനക്കാരിൽ ചിലർ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ ലോക്ക് ഡൗണിൽ പെട്ടുപോയ അതിഥി തൊഴിലാളികളാണ്. ഇവർക്ക് താമസിക്കാൻ കമ്പനി, ഓഫീസ് കെട്ടിടത്തിൽ തന്നെ സൗകര്യമൊരുക്കിയിരുന്നു. അതിലൊരാൾക്കാണ് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്. ഇനിയും കുറച്ചുപേരുടെ പരിശോധനാഫലം കൂടി വരാനുണ്ടെന്നും സുരക്ഷാ കാരണങ്ങളാൽ ഓഫീസ് കെട്ടിടം അടിച്ചുപൂട്ടിയെന്നും ടി- സീരീസ് വക്താവ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.