ETV Bharat / bharat

യുഎന്‍ സ്ഥിര പ്രതിനിധിയായി ടി.എസ് തിരുമൂര്‍ത്തിയെ നിയമിച്ചു

author img

By

Published : Apr 29, 2020, 10:15 PM IST

നിലവില്‍ വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയാണ് ടി.എസ് തിരുമൂര്‍ത്തി

T S Tirumurti  Ministry of External Affairs ministry  Secretary, Economic Relations  Indian Foreign Service officer  യുഎന്‍ സ്ഥിര പ്രതിനിധിയായി ടി.എസ് തിരുമൂര്‍ത്തിക്ക് നിയമനം  യുഎന്‍
യുഎന്‍ സ്ഥിര പ്രതിനിധിയായി ടി.എസ് തിരുമൂര്‍ത്തിക്ക് നിയമനം

ന്യൂഡല്‍ഹി: യുഎന്‍ സ്ഥിര പ്രതിനിധിയായി നയതന്ത്രജ്ഞന്‍ ടി.എസ് തിരുമൂര്‍ത്തിക്ക് നിയമനം. നിലവില്‍ വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയാണ് അദ്ദേഹം. യുഎന്‍ സ്ഥിര പ്രതിനിധിയായ സയ്യിദ് അക്‌ബറുദ്ദീന്‍ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1985 ബാച്ചിലെ ഐഎഫ്എസ് ഉദ്യോസ്ഥനാണ് ടി.എസ് തിരുമൂര്‍ത്തി.

സ്ലോവേനിയയിലെ ഇന്ത്യന്‍ അംബാസിഡറായി നമ്രതാ എസ് കുമാറിനെയും കേന്ദ്രം നിയമിച്ചിട്ടുണ്ട്. ഓസ്‌ട്രിയയിലെ അംബാസിഡറായി ജയ്‌ദീപ് മസുംമദാറും, ഖത്തര്‍ അംബാസിഡറായി ജോയിന്‍റ് സെക്രട്ടറി ദീപക്ക് മിത്തലിനെയും നിയമിച്ചിട്ടുണ്ട്. ബഹ്‌റിനിലെ അംബാസിഡറായി പീയുഷ് ശ്രീവാസ്‌തവയെയും നിയമിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.