ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സ്വാമി വിവേകാനന്ദന്‍റെ പ്രതിമയുടെ അനാച്ഛാദനം ഇന്ന്. വൈകുന്നേരം 6:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ജെഎൻയു വൈസ് ചാൻസലറാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യം, വികസനം, ഐക്യം, സമാധാനം എന്നീ ആശയങ്ങളിലൂടെ സ്വാമി വിവേകാനന്ദൻ ഇന്ത്യയിലെ യുവാക്കളെ ആവേശഭരിതരാക്കിയെന്നും ഇന്ത്യൻ നാഗരികത, സംസ്കാരം എന്നിവയിൽ അഭിമാനിക്കാൻ പൗരന്മാരെ പ്രചോദിപ്പിച്ചുവെന്നും വൈസ് ചാൻസലർ പ്രസ്‌താവനയിൽ പറഞ്ഞു.
ജെഎൻയുവിലെ വിവേകാനന്ദ പ്രതിമയുടെ അനാച്ഛാദനം ഇന്ന്
ഇന്ന് വൈകുന്നേരം 6:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുന്നത്