ETV Bharat / bharat

ആശുപത്രിമാറ്റം ആവശ്യപ്പെട്ട് ഡോ. സുധാകര്‍ റാവു

author img

By

Published : May 28, 2020, 9:25 AM IST

Updated : May 28, 2020, 11:27 AM IST

ആന്ധ്രാപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ക്രൂരമായി മര്‍ദിക്കപ്പെട്ട് ആശുപത്രിയിലാക്കപ്പെട്ട വ്യക്തിയാണ് ഡോ. സുധാകര്‍ റാവു

Narsipatnam Area Hospital  Dr Sudhakar  Suspended doctor  Andhra Pradesh government  PPEs  safety kits  Chennai-Kolkata national highway  ആന്ധ്രാ ഡോക്ടർ  മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യവുമായി ആന്ധ്രാ ഡോക്ടർ
ആന്ധ്രാ ഡോക്ടർ

അമരാവതി: ചികിത്സിക്കുന്ന ആശുപത്രി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശിലെ വിവാദ ഡോ. സുധാകര്‍ റാവു. പിപിഇ കിറ്റുകള്‍ കുറവാണെന്ന് പരാതിപ്പെടുകയും ജഗന്‍ മോഹന്‍ റെഡ്ഢി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിന് പൊലീസ് ക്രൂരമായി മര്‍ദിച്ച് മാനസികാശുപത്രിയിലാക്കപ്പെട്ടയാളാണ് ഇദ്ദേഹം.

ഇപ്പോഴുള്ള ആശുപത്രിയില്‍ ആരോഗ്യസംവിധാനങ്ങള്‍ കുറവാണെന്നും തനിക്ക് ധാരാളം ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴുള്ള ആശുപത്രിയില്‍ കഴിഞ്ഞാല്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളിലേക്ക് അത് നയിക്കുമെന്നും സുധാകര്‍ റാവു പറയുന്നു. അതിക്രൂരമായാണ് സുധാകര്‍ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടി വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെ ജഗന്‍ മോഹന്‍ റെഡ്ഢി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നു. ആന്ധ്രാ സര്‍ക്കാര്‍ ആശുപത്രികളിലെ ഏറ്റവും മികച്ച അനസ്തെറ്റിസ്റ്റുകളിലൊരാളാണ് ഡോ. സുധാകര്‍ റാവു. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാപ്പെഴുതിച്ചതിനു ശേഷം മാത്രമേ സുധാകര്‍ റാവുവിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യൂ എന്ന നിലപാടിലാണ് അധികൃതര്‍.

Last Updated : May 28, 2020, 11:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.