ETV Bharat / bharat

അനുസ്‌മരിച്ച് നേതാക്കള്‍ : ധീരയായ വനിതയെ രാജ്യത്തിന് നഷ്‌ടമായെന്ന് രാഷ്‌ട്രപതി - pm narendra modi

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ മികച്ച അധ്യായം അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സുഷമ സ്വരാജിനെ അനുസ്‌മരിച്ച് നേതാക്കള്‍
author img

By

Published : Aug 7, 2019, 1:52 AM IST

Updated : Aug 7, 2019, 4:56 AM IST

ന്യൂഡൽഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും.

"സുഷമ സ്വരാജിന്‍റെ വിയോഗം വളരെ വലിയ ആഘാതം സൃഷ്‌ടിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ പ്രിയപ്പെട്ട നേതാക്കളിലൊരാളെയാണ് നഷ്‌ടമായിരിക്കുന്നത്. ഇന്ത്യന്‍ ജനതക്ക് നല്‍കിയ സേവനങ്ങളുടെ പേരില്‍ അവര്‍ എന്നും ഓര്‍മ്മിക്കപ്പെടും"- രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു."ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ മികച്ച ഒരു അധ്യായം അവസാനിച്ചിരിക്കുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . പൊതുജീവിതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആ മഹദ് വ്യക്തിയുടെ നിര്യാണത്തില്‍ രാജ്യം അങ്ങേയറ്റം ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വിദേശകാര്യ മന്ത്രാലയത്തിന് ഉണര്‍വ്വും ദിശാബോധവും നല്‍കിയ നേതാവായിരുന്നു സുഷമ സ്വരാജെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് പ്രതികരിച്ചു.

പ്രത്യയശാസ്‌ത്രങ്ങൾ വ്യത്യസ്‌തമായിരുന്നെങ്കിലും പാര്‍ലമെന്‍റില്‍ ഒരുപാട് നല്ല നിമിഷങ്ങൾ ഒന്നിച്ച് പങ്കുവച്ചാതായും, മികച്ച പൊതുപ്രവര്‍ത്തകയും നല്ല മനസിനുടമയുമായിരുന്നു സുഷമയെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മമത ബാനർജി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സുഷമ സ്വരാജിന്‍റെ മരണത്തിൽ അനുശോചനം രേഖപെടുത്തി. പാര്‍ലമെന്‍ററി രംഗത്തും നയതന്ത്ര രംഗത്തും പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്നും. കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നുമന്നു മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.

Intro:Body:Conclusion:
Last Updated : Aug 7, 2019, 4:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.