ETV Bharat / bharat

സുശാന്ത് സിംഗിന്‍റെ മരണം; റിയ ചക്രബർത്തി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഹാജരായി - നടി റിയ ചക്രബർത്തി

സുശാന്തിന്‍റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. നടന്‍റെ മുൻ ബിസിനസ് മാനേജരായ ശ്രുതി മോദിയും മുംബൈയിലെ ഓഫീസിൽ ഹാജരായിട്ടുണ്ട്

Sushant Singh rajput  ED summons Rhea Chakraborty  Sushant Singh Rajput case  സുശാന്ത് സിംഗ് രജ്പുത്ത്  സുശാന്ത് സിംഗ് ആത്മഹത്യ വാർത്തകൾ  നടി റിയ ചക്രബർത്തി  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസ്
സുശാന്തിന്‍റെ ആത്മഹത്യ; റിയ ചക്രബർത്തി ഇഡി ഓഫീസിൽ ഹാജരായി
author img

By

Published : Aug 10, 2020, 1:46 PM IST

Updated : Aug 10, 2020, 2:25 PM IST

മുംബൈ: നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യൽ ഇന്നും തുടരുന്നു. നടി റിയ ചക്രബർത്തി, സഹോദരൻ ഷോയിക്ക് ചക്രബർത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രബർത്തി എന്നിവർ ചോദ്യം ചെയ്യലിനായി മുംബൈയിലെ ഓഫീസിൽ ഹാജരായി. സുശാന്തിന്‍റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. നടന്‍റെ മുൻ ബിസിനസ് മാനേജരായ ശ്രുതി മോദിയും മുംബൈയിലെ ഓഫീസിൽ ഹാജരായിട്ടുണ്ട്.

സുശാന്ത് സിംഗിന്‍റെ മരണം; റിയ ചക്രബർത്തി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഹാജരായി

അതേസമയം, സുശാന്തിന്‍റെ മരണത്തിൽ ആരോപണങ്ങൾ തുടരുകയാണ്. കേസിൽ മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറേയും, ശിവസേന എംപി സഞ്ജയ് റൗട്ടും തെളിവ് നശിപ്പിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സിബിഐ ഇവരെ ചോദ്യം ചെയ്യണമെന്നും ഇരുവരുടെയും നുണപരിശോധന നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണിലാണ് സുശാന്തിനെ മുംബൈയിലെ അപ്പാർട്ട്‌മെന്‍റില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Last Updated : Aug 10, 2020, 2:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.