ETV Bharat / bharat

അയോധ്യ കേസ്: മധ്യസ്ഥരെ നിയമിക്കുന്നതിൽ ഉത്തരവ് പിന്നീട് - സുപ്രീംകോടതി

രാമക്ഷേത്രം തർക്കഭൂമിയിൽ നിർമ്മിക്കുന്നതിനപ്പുറം ഒരു ഒത്തു തീർപ്പും പറ്റില്ലെന്ന് ഹിന്ദുമഹാസഭ. മധ്യസ്ഥ ചർച്ചക്ക് തയ്യാറാണെന്ന് സുന്നി വഖഫ് ബോർഡ്. മധ്യസ്ഥ ശ്രമത്തിന് ശേഷമുള്ള തീരുമാനം വിധിക്ക് സമാനമാകാൻ സാധ്യതയെന്ന് കോടതി.

ഫയൽ ചിത്രം
author img

By

Published : Mar 6, 2019, 10:03 PM IST

അയോധ്യാ തർക്കഭൂമിക്കേസിൽ കോടതി നിരീക്ഷണത്തോടെ മധ്യസ്ഥരെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവ് പിന്നീട്. രാമക്ഷേത്രം തർക്കഭൂമിയിൽ നിർമ്മിക്കുന്നതിനപ്പുറം ഒരു ഒത്തു തീർപ്പും പറ്റില്ലെന്ന് ഹിന്ദു മഹാസഭ കോടതിയില്‍ നിലപാടെടുത്തു. മധ്യസ്ഥ ചർച്ചക്ക് തയ്യാറാണെന്ന് സുന്നി വഖഫ് ബോർഡിനായി രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. മധ്യസ്ഥ ചർച്ച ഒത്തു തീർപ്പാകുമെന്നും പൊതുസമൂഹം അംഗീകരിക്കില്ലെന്നും രാംലീലാ പ്രതിനിധികൾ എതിർപ്പ് അറിയിച്ചു. ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മധ്യസ്ഥ ശ്രമത്തിനെതിരെ നിലപാടെടുത്ത ഹിന്ദു സംഘടനകളെ കോടതി വിമര്‍ശിച്ചു. മധ്യസ്ഥ ശ്രമം തുടങ്ങും മുമ്പേ പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്ടെ ചോദിച്ചു. മധ്യസ്ഥതയുടെ ഫലത്തെക്കുറിച്ച് കോടതി വ്യാകുലപ്പെടുന്നില്ല. ഇതിന് രഹസ്യസ്വഭാവം ഉണ്ടാകും. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്നും കോടതി അറിയിച്ചു.രഹസ്യ മധ്യസ്ഥ ശ്രമത്തിന് ശേഷമുള്ള തീരുമാനം വിധിക്ക് സമാനമാകാൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.മധ്യസ്ഥതവഹിക്കുന്നതിന് ആളുകളെയോ പാനലിനെയോ കക്ഷികൾക്ക് നിർദേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു. അടുത്തു തന്നെ ഉത്തരവ് പാസാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണു കോടതി നിലപാട്. മധ്യസ്ഥതക്ക് ഏറെസമയം വേണ്ടിവരും എന്നത് കൊണ്ടുതന്നെ വിധി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വരാനുള്ള സാധ്യത കുറവാണ്. വേഗത്തില്‍ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും ആവശ്യം.

Intro:Body:

അയോധ്യക്കേസ്: മധ്യസ്ഥരെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവു പിന്നീട്

ന്യൂഡൽഹി∙ അയോധ്യക്കേസില്‍ മധ്യസ്ഥരെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവു പിന്നീട്. മധ്യസ്ഥതയെ എതിർത്തു ഹിന്ദുസംഘടനകളും യുപി സർക്കാരും സുപ്രീംകോടതിയിൽ രംഗത്തെത്തി. വിശ്വാസവും ആചാരവും ഒത്തുതീർക്കാനാകില്ലെന്ന് രാംലല്ലയെ പ്രതിനിധീകരിക്കുന്നവർ അഭിപ്രായപ്പെട്ടു. ഉത്തരവിടും മുൻപു ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. മധ്യസ്ഥത വഹിക്കുന്നതിന് ആളുകളെയോ പാനലിനെയോ കക്ഷികൾക്കു നിർദേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. അടുത്തു തന്നെ ഉത്തരവ് പാസാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മധ്യസ്ഥ ശ്രമം തുടങ്ങും മുൻപേ പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് ജസ്റ്റിസ്. എസ്.എ. ബോബ്ദെ ചോദിച്ചു. മധ്യസ്ഥതയുടെ ഫലത്തെക്കുറിച്ചു കോടതി വ്യാകുലപ്പെടുന്നില്ല. ഇതിനു രഹസ്യ സ്വഭാവം ഉണ്ടാകും. മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തുമെന്നും കോടതി അറിയിച്ചു. അതേസമയം മധ്യസ്ഥതയെ സുന്നി വഖഫ് ബോർഡ് പിന്തുണച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണു കേസ് പരിഗണിച്ചത്.

വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്നപരിഹാരത്തിനു സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണു കോടതി നിലപാട്. സുപ്രീംകോടതിയിലെ പ്രഗല്‍ഭരായ മധ്യസ്ഥരെ നിയോഗിച്ച് അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനാണു ശ്രമം. മധ്യസ്ഥ ചര്‍ച്ചകളുമായി സഹകരിക്കാമെന്ന് സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേസിലെ മറ്റ് പ്രധാനകക്ഷികളായ രാംലല്ലയ്ക്കും ഹിന്ദുമഹാസഭയ്ക്കും എതിര്‍പ്പാണ്.

മധ്യസ്ഥതയ്ക്ക് ഏറെസമയം വേണ്ടിവരും എന്നതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അന്തിമതീര്‍പ്പിന് സാധ്യത കുറവാണ്. വേഗത്തില്‍ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും ആവശ്യം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.