ETV Bharat / bharat

ശബരിമല കേസ്;  വിശാല ബഞ്ചിന് വിട്ട നടപടി ശരിവച്ച് സുപ്രീംകോടതി - സുപ്രീംകോടതി വാര്‍ത്ത

കേസിലെ പരിഗണനാ വിഷയങ്ങളിലും തീരുമാനമായിട്ടുണ്ട്. കേസില്‍ വാദം ഈ മാസം 17 ന് ആരംഭിക്കും.

supreme court  ശബരിമല കേസ്  വിശാല ബഞ്ച്  സുപ്രീംകോടതി വാര്‍ത്ത  ശബരിമല വാര്‍ത്ത
ശബരിമല കേസ്;  വിശാല ബഞ്ചിന് വിട്ട നടപടി ശരിവച്ച് സുപ്രീംകോടതി
author img

By

Published : Feb 10, 2020, 11:04 AM IST

ന്യൂഡല്‍ഹി: ശബരിമല കേസ് വിശാല ബഞ്ചിന് വിട്ട നടപടി ശരിവച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്. ശബരിമല പുനഃപരിശോധന ഹർജികളിൽ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കേസിലെ പരിഗണനാ വിഷയങ്ങളിലും തീരുമാനമായിട്ടുണ്ട്.

ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്‍റെ പരിധി, ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിൽ പറയുന്ന 'മൊറാലിറ്റി' യുടെ അർഥം. അനുച്ഛേദം 25 നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുച്ഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ?. മത സ്വാതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങൾക്കുള്ള സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്നീ ഏഴ് ചോദ്യങ്ങളാണ് കേസില്‍ പരിഗണിക്കുക. കേസില്‍ വാദം ഈ മാസം 17 ന് ആരംഭിക്കും.

Intro:Body:

Sabarimala matter: A nine-judge bench of the Apex Court, headed by Chief Justice of India (CJI) Sharad Arvind Bobde, passed the verdict on more than 50 review petitions challenging the earlier judgment of the Supreme Court

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.