ന്യൂഡൽഹി: സുപ്രീം കോടതി അഭിഭാഷക സുധ ഗുപ്തയുടെ സ്വർണ മാല സ്‌കൂട്ടറിലെത്തിയ രണ്ടുപേർ തട്ടിയെടുത്തതായി പരാതി. സമീപത്തെ കടയിൽ നിന്ന് പാൽ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്കൂട്ടറിലെത്തിയ സംഘം മാല കവർന്നത്. വെസ്റ്റ് രാജൗരി ഗാർഡൻ പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ വ്യക്തമാണ്.
"ഞാൻ പാൽ വാങ്ങി മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്കൂട്ടറിലെത്തിയ രണ്ട് ആൺകുട്ടികളാണ് മാല മോഷ്ടിച്ചത്. എനിക്ക് അവരുടെ മുഖം കാണാൻ കഴിഞ്ഞില്ല," സുധ ഗുപ്ത ഇടിവി ഭാരതിനോട് പറഞ്ഞു.