ETV Bharat / bharat

കൊവിഡ് പ്രവർത്തനങ്ങൾക്കായി സുപ്രീം കോടതി ജഡ്‌ജിമാർ 50,000 രൂപ വീതം നൽകി

സുപ്രീം കോടതിയിലെ 33 ജഡ്‌ജിമാരും കൊവിഡിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾക്കായി അര ലക്ഷം രൂപ വീതം നൽകിയെന്ന് കോടതിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി

SC judges  SC judges donates  PM CARES fund  Supreme Court news  സുപ്രീം കോടതി ജഡ്‌ജിമാർ  പിഎം കെയേഴ്‌സ് ഫണ്ട്  ജസ്റ്റിസ് എന്‍.വി രമണ  കൊറോണ  കൊവിഡ് ധനസഹായം  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി
author img

By

Published : Apr 1, 2020, 11:16 PM IST

ന്യൂഡൽഹി: കൊവിഡ് 19നെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തെ സഹായിക്കുന്നതിനായുള്ള പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകി സുപ്രീം കോടതി ജഡ്‌ജിമാരും. രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പടെ എല്ലാ ജഡ്‌ജിമാരും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ വീതം ധനസഹായം നൽകി. 33 ജഡ്‌ജിമാരും കൊവിഡിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് അര ലക്ഷം രൂപ വീതം നൽകിയെന്ന് സുപ്രീം കോടതിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്‌ജിമാരിലൊരാളായ ജസ്റ്റിസ് എന്‍.വി രമണ നേരത്തെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കും പണം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.