ന്യൂഡൽഹി: വന്യമൃഗങ്ങളെ കൊല്ലുന്നതിനെതിരെ ബിഹാർ, ഹിമാചൽ പ്രദേശ്, കേരള തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. വിളകളെ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ സാമ്പത്തികമായി സഹകരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ എംപി അനുഭാവ് മൊഹന്തി സമർപ്പിച്ച ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ നേത്യത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പ്രദേശങ്ങളിൽ ഭൂമി കയ്യേറ്റം ഉൾപ്പെടെയുള്ള ഘടകങ്ങൾ മൊഹന്തിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ലുത്ര വ്യാഴാഴ്ച കോടതിയെ അറിയിച്ചു. വന്യജീവി ശല്യം തടയാൻ ജീവഹാനി ചെയ്യുന്നതിന് പകരം റബ്ബർ ബുള്ളറ്റ് ഉൾപ്പെടെയുള്ള ബദൽ നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതി പറഞ്ഞു. കേരളത്തിൽ ഗർഭിണിയായ ആനയുടെ കൊലപാതകം നടന്നതിനെ കുറിച്ചും സുപ്രീം കോടതി ബെഞ്ച് പരാമർശിച്ചു.