ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികൾക്ക് മറുപടിയായി സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നോട്ടീസ് നൽകിയത്. അസമിൽ നിന്നുള്ള ഒരു അപേക്ഷയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും അസം ഒത്തുതീർപ്പ് സംബന്ധിച്ച അപേക്ഷ പ്രത്യേകമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇടക്കാല ഉത്തരവ് നൽകാനാവില്ലെന്ന് കോടതി അറിയിച്ചു.
ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം കക്ഷികളും വാദങ്ങളും ഇല്ലാതെ ഇന്നാണ് കോടതി സിഎഎ കേസുകൾ പരിഗണിച്ചത്. നോട്ടീസുകൾ നൽകിയും സമാനമായ അപേക്ഷകളുമായി കൂട്ടിച്ചേർത്തുമാണ് കേസുകൾ അവസാനിപ്പിച്ചത്. 2019 ഡിസംബർ 11 നാണ് ഇന്ത്യയിൽ സിഎഎ പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നു. 150 ലധികം ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തു.