ന്യൂഡൽഹി: നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്, ചണ്ഡീഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്‌ണമുരാരി എന്നിവരെയാണ് സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചത്. നാല് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്‍റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ.എഫ് നരിമാൻ, രമണ, ബോബ്ഡെ എന്നിവർ അടങ്ങിയ കൊളീജിയം ആണ് ഇവരെ നാമനിർദേശം ചെയ്‌തത്.
സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്‌ജിമാർ - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
നാല് പുതിയ ജഡ്‌ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയർത്താൻ കേന്ദ്രസർക്കാർ ഉത്തരവായി.ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി